ഈ അടുത്ത് ഇന്ത്യയിൽ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നത് 'മസ്കുലോസ്കെലറ്റൽ ഘടന' (മസ്കുലോസ്കലെറ്റ് സിസ്റ്റം) സംബന്ധമായ അസുഖങ്ങൾ ഏകദേശം 20% വരുന്ന സമൂഹത്തിൽ പ്രബലതയുള്ള വ്യക്തികളിലും, 90% വരുന്നത് തൊഴിൽ മേഖലയിലാണ് എന്ന് തെളിയുന്നു.
'മസ്‌കലോസ്‌കെലട്ടൽ ഘടന' എന്ന് പറയുന്നത് മനുഷ്യരുടെ പേശികളും അസ്ഥികൂട സംവിധാനങ്ങളും ഉപയോഗിച്ച് ചലനശേഷി നൽകുന്ന ഒരു അവയവ സംവിധാനമാണ്. ശരീരത്തിൻ്റെ രൂപം, ദൃഢത, ചലനം എന്നിവ മസ്കലോസ് കെലറ്റൽ ഘടന ലഭ്യമാക്കുന്നു.
ഉളുക്ക്, ഞെരുക്കം, അതുപോലെ തന്നെ കാൽമുട്ട്, തോൾ, പുറം ഇതിൻ്റെ അമിത കാര്യ പ്രവർത്തന പ്രശ്നങ്ങൾ ഒക്കെ ഉപയോഗിച്ചു.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം മാത്രമാണ് മരുന്ന് എന്ന് പലരും വിശ്വസിക്കുന്നത്. എനിക്ക് ഒരു ഓർത്തോപീഡിക് ഡോക്ടറെ കാണേണ്ട ആവശ്യമുണ്ടോ? എന്ന് അവർ സ്വയം ചോദിച്ചിട്ടില്ലായിരിക്കാം.
മസ്കലോസ്കെലിറ്റൻ്റെ ഘടനയുമായി ബന്ധപ്പെട്ട രോഗങ്ങൾ, പരിക്കുകൾ, പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വൈദഗ്ദ്ധ്യം നേടിയവരാണ് ഓർത്തോപീഡിക് ഡോക്ടർമാർ. ഈ ഡോക്ടർമാർ മസ്‌കലോസ്‌കെലറ്റൽ ഘടനയിലുണ്ടാവുന്ന രോഗനിർണ്ണയം, ചികിത്സ, എന്നീ അവസ്ഥകളെ പുനരധിവസിപ്പിക്കാൻ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. അണുബാധകൾ, ശാരീരിക പരിക്കുകൾ, തകർന്ന അസ്ഥികൾ, സന്ധിബന്ധ പ്രശ്നങ്ങൾ (ഉദ്ദ: സന്ധിവാതം), ജന്മനാലുള്ള അവസ്ഥകൾ, ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവസ്ഥകൾ (ഉദ്ദ്: അസ്ഥിക്ഷയം), എല്ലുകളിൽ മുഴ, തുടങ്ങിയവരുടെ വിദഗ്ധ പരിചരണത്തിന് ആശുപത്രിയിലോ ക്ലിനിക്കിലോ വെച്ച് സേവനം ഉറപ്പാക്കുന്നു. ഇപ്പോൾ ഡോഫോഡിയിലൂടെ നിങ്ങൾക്ക് ചികിത്സ സഹായം തേടാനായി ഉപദേശങ്ങൾ തേടാവുന്നതാണ്.
കണങ്കാലിൽ ഉളുക്ക്, സങ്കീർണമായ രോഗങ്ങൾ, ശസ്ത്രക്രിയകൾ മുതലായ കാര്യങ്ങൾ അവർ ആശുപത്രിയിൽ കൈകാര്യം ചെയ്യുന്നു, പക്ഷെ ഇതിനെ കുറിച്ചുള്ള സംശയങ്ങൾ നിങ്ങൾക്ക് നേരിട്ട് ഡോഫോഡി ഉപയോഗിച്ച് ചോദിച്ചു മനസിലാക്കാം. നിങ്ങളുടെ കണങ്കാൽ, മുട്ടുകൾ, ഇടുപ്പ്, തോളുകൾ, അല്ലെങ്കിൽ പുറം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വേദന അനുഭവപ്പെടുകയാണെങ്കിൽ നിങ്ങൾ ഒരു ഓർത്തോപീഡിക് ശാസ്ത്രജ്ഞനെ നിർബന്ധമായി കാണേണ്ടതാണ്. ഇവയുടെ ലക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം;
- ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ ഒരു പ്രത്യേക ശരീരഭാഗത്തെ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് (ഉദാഹരണത്തിന്, പടികൾ കയറുകയോ, പലചരക്കു സഞ്ചികൾ ചുമക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്) ബുദ്ധിമുട്ട്)
- വേദനയുണ്ടാകുന്ന മേഖലയിലെ അസാധാരണമായ ലക്ഷണങ്ങൾ
- പേശി, ചലനഞരമ്പ്, സന്ധി തുടങ്ങി ദിവസങ്ങളോളം തുടരുന്ന വേദന
- വിശ്രമഘട്ടത്തിൽ കഠിനമായ സന്ധി വേദനയുണ്ടാവുക
- പുറം നിവർത്താനുള്ള ബുദ്ധിമുട്ട്
- മുറിവുണ്ടായ ഭാഗത്ത് നീർകെട്ടോ ചതവോ ഉണ്ടാവുക
- ചൂട്, എരിച്ചിൽ, പനി, ഒപ്പം ചുവപ്പ് കാണപ്പെടുക എന്നിവ ഉൾപ്പെടുന്ന അണുബാധയുടെ ലക്ഷണങ്ങൾ
ഓർത്തോപീഡിക് മരുന്നുകൾ, ശസ്ത്രക്രിയ എന്ന ഉപാധി അവസാന ഘട്ടത്തിൽ മാത്രമേ ഉപയോഗിക്കൂ. മരുന്നും ശാരീരിക തെറാപ്പിയും പോലുള്ള ചികിത്സയ്ക്ക് കഴിയുന്നിടത്തോളം കാലം ശസ്ത്രക്രിയയെ കാലതാമസം വരുത്തുവാൻ ശ്രമിക്കും. വേദനയും മറ്റു ലക്ഷണങ്ങൾ അനുഭവിക്കുന്നവർ തെറാപ്പി പോലുള്ള ചികിത്സകൾ ആശ്വാസം നൽകുന്നില്ലെങ്കിൽ മാത്രം അവർ ശസ്ത്രക്രിയ ഉപയോഗിക്കും. പുറം ഭാഗത്തെ ശസ്ത്രക്രിയ, കണങ്കാൽ, കാൽമുട്ട്, തോൾ, ഇടുപ്പ് മാറ്റി സ്ഥാപിക്കൽ, ഓർത്തോപീഡിക് ഡോക്ടർമാരുടെ ചില ശസ്ത്രക്രിയകൾ. സന്ധിവാത പ്രശ്നങ്ങൾക്ക് ദൃശ്യവത്കരിക്കാനും, രോഗനിർണയം നടത്താനും കൈകാര്യം ചെയ്യാനും അവർ വിവിധതരം ആർത്രോസ്കോപിക്ക് (ആർത്രോസ്കോപ്പിക്) ചികിത്സ നടത്തുകയും ചെയ്യുന്നു.
മസ്‌കലോസ്‌കെലിറ്റനിൽ ഉണ്ടാവുന്ന പ്രശ്‌നത്തിന്, എത്ര പെട്ടന്ന് വിദഗ്ധ ഉപദേശം ലഭിക്കുന്നോ അത്രയും വേഗത്തിൽ നിങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കും. ആദ്യകാല ചികിത്സ ഉപദേശം ലഭിക്കുമ്പോൾ, അത് നിങ്ങൾക്ക് കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാൻ സാധിക്കും. ഒരു ഓർത്തോപീഡിക് ഡോക്ടറുമായുള്ള പ്രാഥമിക നിർണ്ണയത്തിൽ ആദ്യം അവർ രോഗാവസ്ഥയെ മാറ്റി നിർത്തി, പ്രശ്നത്തിൻ്റെ കാരണം, തുടർന്ന് ഡോക്ടർ ചികിത്സ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. മരുന്ന് അല്ലെങ്കിൽ കുത്തിവെപ്പ്, വേദന കൈകാര്യം ചെയ്യുന്നതിനുള്ള ഉപദേശങ്ങൾ, പുനരധിവാസവും, ശാരീരിക തെറാപ്പിയും കൂടി അവർ പറയുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുക. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എന്നെ അറിയിക്കുക, ഈ പേജ് നിങ്ങളുടെ ബ്രൗസറിൽ അടയാളപ്പെടുത്താനും മറക്കരുത്! ഓർത്തോ സംബന്ധമായ സംശയം നിങ്ങൾക്കുണ്ടെങ്കിൽ, ഇന്ന് തന്നെ ഡഫോഡിയിൽ ഒരു സൗജന്യ നിയമനം രജിസ്റ്റർമാർ ചെയ്തു ഞങ്ങളുടെ ഓർത്തോപീഡിക് ഡോക്ടറുമായി വിദഗ്ധ അഭിപ്രായം തേടുക. ഡോക്ടറുമായി എളുപ്പത്തിലും വേഗത്തിലും സംശയനിവാരണം നടത്താനായി, ഞങ്ങളുടെ ആപ്പ് ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും ഇൻസ്റ്റലുകൾ ചെയ്യുക.