കുഞ്ഞു കട്ടിലിൽ നിന്നും വീണാൽ നിങ്ങൾ എന്ത് ചെയ്യണം? ന്യൂറോസർജൻ സംസാരിക്കുന്നു.

നിങ്ങളുടെ കുട്ടിക്ക് രണ്ടു വയസ്സാകുന്നതിന് മുൻപേ എത്ര പ്രാവശ്യം കട്ടിലിൽ നിന്നും അല്ലെങ്കിൽ ഉയരത്തിൽ നിന്നും താഴേക്ക് വീണിട്ടുണ്ടാവും, അതും തല ഇടിച്ചിട്ട്? എൻ്റെ മകൻ്റെ കാര്യമാണെങ്കിൽ ഞങ്ങൾ എന്നില്ല കുറെ പ്രാവശ്യം വീണിട്ടുണ്ട്. പല പ്രാവശ്യം ഞങ്ങൾ പേടിച്ചിട്ടുണ്ട്, ഡോക്ടറിൻ്റെ അടുത്ത് പോയിട്ടുണ്ട്. പല തരത്തിലുള്ള അഭിപ്രായം നിങ്ങൾ കേട്ടിട്ടുണ്ടാവും, ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല സ്കാൻ ചെയ്‌താൽ മതി, സ്കാൻ ചെയ്യണ്ട ഐസ് വെച്ചാൽ മതി കുഴപ്പമില്ല ഒബ്സർവേഷൻ മതി.
ഈ കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ വീഡിയോയുടെ മറ്റൊരു പ്രത്യേകത എറണാകുളം ജില്ലയിലെ ന്യൂറോസർജൻ Dr രാജീവ് രാജശേഖരനാണ് നിങ്ങൾക്ക് ഇത് പറഞ്ഞു തരുന്നത്.

ഏതൊക്കെ സന്ദർഭത്തിലാണ് ഡോക്ടറെ കാണേണ്ടത്?

  • കുഞ്ഞു വീണതിന് ശേഷം ഉടനെ ഛർദ്ദിക്കുകയാണെങ്കിൽ
  • കുട്ടിക്ക് 5 മിനുറ്റിൽ കൂടുതൽ അബോധാവസ്ഥ അല്ലെങ്കിൽ ഓർമ്മകുറവുണ്ടാവുക
  • കുട്ടി വലിയ ഉയരത്തിൽ നിന്നും വീഴുക / വാഹനാപകടങ്ങൾ മൂലം തെറിച്ചു വീഴുക തുടങ്ങിയവ ഉണ്ടെങ്കിൽ തലയിൽ പൊട്ടൽ, കണ്ണുകളിൽ അല്ലെങ്കിൽ ചെവികളിൽ നീരുണ്ടാവുക, മൂക്കിൽ നിന്നും വെള്ളം വരുക , ചെവിയിൽ രക്തസ്രാവം ഉണ്ടാവുക
  • അപസ്മാരം
  • കുഞ്ഞു വീണതിന് ശേഷം 1 മണിക്കൂറിനുള്ളിൽ നല്ല ഛർദ്ദിയുണ്ടെങ്കിൽ തീർച്ചയായും ഒരു ന്യൂറോളജിസ്റ്റിനെ കാണേണ്ടതാണ്. എട്ടോ പത്തോ മണിക്കൂറിനു ശേഷം ഛർദ്ദി വരുവാണെങ്കിൽ ഒരു ഡോക്ടറെ കാണേണ്ട ആവശ്യമില്ല.

സി ടി (സിടി സ്കാൻ) vs എം ആർ ഐ (എംആർഐ സ്കാൻ)

നിങ്ങളുടെ കുട്ടി ഒരു ശിശു ആണെങ്കിൽ മുലയൂട്ടുന്ന സമയത്ത് , അമിതമായ ഉറക്കം, ശാരീരിക പ്രതികരണശേഷിയില്ലായ്‌മ, അപസ്മാരം, വീണതിന് ശേഷമുള്ള ഛർദ്ദി എന്നിവ ഉണ്ടാകുന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, തലച്ചോറിലെ രക്തസ്രാവം ഇല്ല എന്നുള്ളത് ഉറപ്പാക്കുന്നത് നന്നായിരിക്കും.

സിടി സ്കാൻ ഉപയോഗിക്കുന്നത് മൂലം ഡോകടർമാർ നിങ്ങളുടെ ശരീരത്തിലെ അവസ്ഥ കാണുവാൻ സഹായിക്കുന്നു. നിങ്ങളുടെ അവയവങ്ങൾ, എല്ലുകൾ, മറ്റ് ടിഷ്യുകൾ എന്നിവയുടെ ചിത്രങ്ങൾ സൃഷ്ടിക്കുന്നത് എക്സ്-റേയും കംപ്യൂട്ടറുകളുടെയും സംയുക്തം കൊണ്ടാണ് സാധ്യമാകുന്നത്. ഇത് സാധാരണ എക്സ്-റേനെക്കാൾ കൂടുതൽ വിശദമായി കാണിക്കുന്നു. എംആർഐ ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് ശക്തമായ മാഗ്നറ്റ്, റേഡിയോ തരംഗങ്ങൾ, കടത്തിവിട്ട് നിങ്ങളുടെ ശരീരത്തിൽ വിശദമായ ചിത്രങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നു.

സി.ടി സ്കാനും എംആർഐയും രണ്ടും നിങ്ങളുടെ ശരീരത്തിനുള്ളിൽ ചിത്രങ്ങൾ പകർത്താൻ തന്നെയാണ് ഉപയോഗിക്കുന്നത്. എംആർഐയും സി.ടി. സ്കാനും തമ്മിലുള്ള വലിയ വ്യത്യാസം എന്താണെന്ന് പറയുന്നത് എം.ആർ.ഐ.കൾ റേഡിയോ തരംഗങ്ങളും സി.ടി. സ്കാനുകളും എക്സ് രശ്മികളും ഉപയോഗിക്കുന്നു. അവയവങ്ങളുടെ വിശദമായ ചിത്രം ലഭിക്കുന്നതിന് ഒരു സാധാരണ സി.ടി സ്കാൻ 100 ലധികം എക്സ്-റേകൾ എടുക്കും. നിങ്ങൾ ചിലപ്പോൾ ഇത് അറിയാമെങ്കിലും എന്നിരുന്നാൽ, ഡോക്ടറുടെ നിർദ്ദേശം അല്ലാതെ സി ടി സ്കാൻ എടുക്കരുത്. ജനനം മുതൽ 5 വയസ്സ് വരെ ഏറ്റവും വേഗത്തിൽ മസ്തിഷ്ക വികസനം നടക്കുന്നത് കൊണ്ട്, ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ കുട്ടികളെ അനാവശ്യ സി ടി സ്കാൻ-നെ വിധയമാകരുത്. അതുകൊണ്ട് തന്നെ, നിങ്ങളുടെ കുട്ടിയുടെ തലച്ചോറിൻ്റെ പരിക്കിന് വേണ്ടി സി ടി സ്കാൻ-നെ വിധേയമാകുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കുക.

ആദ്യം നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക. കൂടാതെ അത്തരം തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് Dofody ൽ ഒരു ന്യൂറോസർജൻ്റെയോ അല്ലെങ്കിൽ മറ്റൊരു ശിശുരോഗവിദഗ്ധനോടോ രണ്ടാം വിദഗ്ധ അഭിപ്രായം തേടുക.

ഈ വീഡിയോ ഒരു ന്യൂറോസർജനുമായിട്ടുള്ള ഒരു അഭിമുഖത്തിൻ്റെ ഭാഗമാണ്. ഇവിടെ നിങ്ങൾക്ക് ഈ വീഡിയോ പരമ്പരയുടെ ബാക്കി കാണാം.

നിങ്ങൾ ഈ വീഡിയോ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു! നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം പറയുകയും പങ്കിടുകയും ചെയ്യുക, നിങ്ങൾ ഞങ്ങളുടെ  യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബ് ചെയ്യുവാനെങ്കിൽ ഞങ്ങൾ അത് തീർച്ചയായും വിലമതിക്കും. സബ്സ്ക്രൈബുചെയ്യുമ്പോൾ, ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുവാൻ മറക്കരുത്, അതിനാൽ ഞങ്ങൾ വരാനിരിക്കുന്ന മറ്റ് വീഡിയോകൾ നിങ്ങൾക്ക് നഷ്ടമാവില്ല.

ഞങ്ങളുടെ അനുഭവസമ്പന്നരായ ഡോക്ടർമാരോട് എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കാനും എപ്പോൾ വേണമെങ്കിലും ഉത്തരം നേടാനും കഴിയും. ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക!ഞങ്ങളുടെ ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

 

 

പോസ്റ്റ് പങ്കിടുക:
Dr Prasoon C യുടെ ചിത്രം

ഡോ. പ്രസൂൺ സി.

ഡോ. പ്രസൂൺ, എംബിബിഎസ്, ബിസിസിപിഎം, 15 വർഷത്തെ പരിചയമുള്ള ഒരു മെഡിക്കൽ ഡോക്ടറാണ്, ഡോഫോഡിയുടെ സ്ഥാപകനുമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) അംഗമെന്ന നിലയിൽ, ജീവിതശൈലി രോഗങ്ങൾ, ഭക്ഷണക്രമം, ഫിറ്റ്നസ്, പാലിയേറ്റീവ് കെയർ എന്നിവയിൽ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം വ്യാപിച്ചിരിക്കുന്നു. ടെലിമെഡിസിൻ വഴി എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യമുണ്ട്.

നിങ്ങൾക്ക് ഇതുകൂടി ഇഷ്ടപ്പെട്ടേക്കാം

ഓൺലൈൻ കൺസൾട്ടേഷനുകളെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

പണമടച്ചതിന് ശേഷം, നിങ്ങളുടെ കൺസൾട്ടേഷൻ ഡോക്ടർ അംഗീകരിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്യുന്നതിനും ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് അസിസ്റ്റന്റ് നിങ്ങളെ ഫോണിലോ വാട്ട്‌സ്ആപ്പിലോ ബന്ധപ്പെടും. നിങ്ങൾക്കും ഡോക്ടർക്കും സൗകര്യപ്രദമായ സമയത്ത് നിങ്ങളുടെ ഡോക്ടർ വിളിക്കും. 

അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്ക്, ദയവായി നിങ്ങളുടെ അടുത്തുള്ള ആശുപത്രി സന്ദർശിക്കുക. ഡോഫോഡി കൺസൾട്ടേഷനുകൾ അടിയന്തര സാഹചര്യങ്ങൾക്കുള്ളതല്ല, ഡോക്ടറുടെ സേവനം ലഭ്യമാകുമ്പോൾ ഷെഡ്യൂൾ ചെയ്യപ്പെടും.

ഞങ്ങളുടെ ഡോക്ടർമാർ ഫോണിലൂടെയോ ഗൂഗിൾ മീറ്റിലൂടെയോ ചിലപ്പോൾ വാട്ട്‌സ്ആപ്പ് വഴിയോ വിളിക്കും. നിങ്ങൾ ഒരു കൺസൾട്ടേഷനുള്ള പണമടയ്ക്കൽ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ലോകത്തെവിടെയായിരുന്നാലും ഞങ്ങളുടെ ഡോക്ടർ നിങ്ങളെ ബന്ധപ്പെടുമെന്ന് ഉറപ്പാക്കുക. ഡോക്ടറുമായി ഏറ്റവും മികച്ച ആശയവിനിമയത്തിനായി ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ഓഫീസർ നിങ്ങളെ സഹായിക്കും. കൂടുതൽ ചോദ്യങ്ങളുണ്ടോ? ഞങ്ങളുടെ പരിശോധിക്കുക പതിവ് ചോദ്യങ്ങൾ പേജ്

ഒരു അഭിപ്രായം ഇടൂ