ഞങ്ങൾ ചികിൽസിക്കുന്ന ചില മനോരോഗ പ്രശ്നങ്ങൾ

മാനസിക അസുഖം എന്ന് കേൾക്കുമ്പോൾ, നമ്മിൽ പലരും അസ്വാസ്ഥ്യമോ അല്ലെങ്കിൽ അസന്തുഷ്ടമോ അനുഭവിക്കും, കാരണം മാനസിക രോഗം ഉണ്ടെന്നുള്ള അവസ്ഥ ഉണ്ടെന്ന് നാം മനസിലാക്കാൻ ശ്രമിക്കുന്നില്ല. ഹൃദയവും വൃക്കയും പോലെ മറ്റേതൊരു അവയവത്തെയും പോലെ തലച്ചോർ ചെയ്യേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ മാനസിക രോഗത്തെ വഴി വെക്കുന്നു.

വൈവിധ്യമാർന്ന മാനസിക രോഗങ്ങളെയും വൈകല്യങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ ഞങ്ങളുടെ സൈകയാട്രിസ്റ്റിമാർക്ക് വൈദഗ്ദ്ധ്യം ഉണ്ട്. അവരുടെ വിദ്യാഭ്യാസവും ചികിത്സാലയപരമായ (ക്ലിനിക്കൽ) പരിശീലനവും കൊണ്ട് മനോരോഗികളുടെ സാമൂഹ്യവും, വ്യക്തിപരവും, അല്ലെങ്കിൽ തൊഴിൽപരമായ ജീവിതവും തടസ്സപ്പെടുത്തുന്ന പെരുമാറ്റങ്ങൾ, വികാരങ്ങൾ, ചിന്തകൾ എന്നിവയുമായി അവരെ നേരിടാൻ അവരെ സജ്ജരാക്കുന്നു. മാനസികരോഗ ചികിത്സകൾ, മരുന്നുകൾ, സൈക്കോളജിക്കൽ ഇടപെടലുകൾ, തുടങ്ങിയ തകരാറുകൾ കൈകാര്യം ചെയ്യുമ്പോൾ പലതരം ചികിത്സകൾ ഉപയോഗിക്കുന്നു. പ്രത്യാശ, സുഖപ്പെടുത്തൽ, ശാക്തീകരിക്കുന്നതിനുള്ള അവബോധം, സമയോചിതമായ ചികിത്സ എന്നിവ മാനസിക രോഗത്തിൽനിന്നുള്ള വീണ്ടെടുപ്പിൻ്റെ പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ട് ഡോഫോഡിയുടെ സേവനം ഉപയോഗിച്ച് സഹായം ചോദിക്കാൻ മറക്കരുത്.

 

താഴെ പറയുന്ന പട്ടികയിൽ നിന്ന് ഒന്നോ അതിലധികമോ അവസ്ഥകളിൽ അല്ലെങ്കിൽ ലക്ഷണങ്ങളിൽ നിന്നുള്ള സഹായത്തിനായി രോഗികൾ ഡോഫോഡിയുടെ സൈകൈട്രിസ്റ്റുകളിൽ നിന്നും ഉപദേശം തേടുക.

  • വ്യക്തിത്വ പ്രശ്നങ്ങൾ
  • അമിതമായ മയക്കുമരുന്ന് ദുരുപയോഗം (മയക്കുമരുന്ന് ദുരുപയോഗം)
  • ഉത്കണ്ഠ രോഗം
  • അസാധാരണ ഭീതി
  • ഭ്രാന്ത്
  • കോപം നിയന്ത്രണങ്ങൾ (കോപം മാനേജ്മെൻ്റ്)
  • പെരുമാറ്റ പ്രശ്നങ്ങൾ
  • ബൈ പോളാർ പ്രശ്നങ്ങൾ (ബൈ-പോളാർ ഡിസോർഡർ)
  • പരിഭ്രമ ക്രമക്കേട് (പാനിക് ഡിസോർഡർ)
  • വ്യാമോഹം (ഭ്രമാത്മകത)
  • ഉറക്കമില്ലായ്മ
  • ഒസിഡി ക്രമക്കേട് (ഒബ്സസീവ് കംപൾസീവ് ഡിസോർഡർ)
  • മറ്റ് മാനസിക രോഗങ്ങൾ

മുഖംമൂടി, സൈക്കോ, മാനിക്, വിഷാദം

OCD ക്രമക്കേട് : (ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ)

OCD ക്രമക്കേട് അനുഭവിക്കുന്ന വ്യക്തികൾ ഒരു തരം മാനസിക രോഗം അനുഭവിക്കുന്നവരാണ്. OCD ഉള്ളവർക്ക് പീഢിതമായ ചിന്തകളോ പ്രേരണകളോ അല്ലെങ്കിൽ ആവർത്തിച്ചുള്ള പെരുമാറ്റങ്ങളോ, നിർബന്ധപ്രണയമോ ഉണ്ടാവാം. OCD ക്രമക്കേട് എന്ന് പറഞ്ഞാൽ സ്വന്തം നഖങ്ങളെ കടിക്കുന്നതോ അല്ലെങ്കിൽ ദൂഷ്യ ചിന്തകൾ എപ്പോഴും ചിന്തിക്കുന്നതോ അല്ല, മറിച്ച് ഈ അസുഖം നിങ്ങളുടെ ജോലി, സ്കൂൾ, ബന്ധം എന്നിവയെ ബാധിക്കും സാധാരണ ജീവിതം നയിക്കുന്നതിൽ നിന്നും നിങ്ങളെ അകറ്റിനിർത്തുകയും ചെയ്യും. ഇത് കാരണം നിങ്ങളുടെ ചിന്തകളും, കാര്യ പ്രവർത്തനങ്ങളും ഒക്കെ നിയന്ത്രിക്കാൻ കഴിയില്ല.

ഉദാഹരണത്തിന്, നിങ്ങളുടെ കുടുംബാംഗങ്ങൾ ഓരോ ദിവസവും കൃത്യമായ ക്രമത്തിൽ വസ്ത്രം വെയ്ക്കുന്നില്ലെങ്കിൽ അതൊരു വിഷമത്തിന് ഇടയാകുമെന്നത് ഒരു പീഡിത ചിന്തയാണ്. എന്നാൽ നിർബന്ധപ്രേരണ ചിന്ത മൂലം അഴുക്ക് സ്പർശിച്ചതിന് തൊട്ടുപിന്നാലെ എപ്പോഴും 7 പ്രാവശ്യം കൈകഴുകുന്ന ഒരു ശീലമുണ്ടാവാം. എന്നിരുന്നാൽ ഇവയൊക്കെ നിർത്താനും പ്രേരണ കുറക്കുവാനും മനസ്സിൽ തോന്നുമെങ്കിലും നിങ്ങൾക്ക് അത് നിർത്താൻ പറ്റാത്തതായി വരും.

 

 OCD ക്രമക്കേടിൻ്റെ ലക്ഷണങ്ങൾ:

പല കാരണങ്ങളാൽ പീഢിതവും, നിർബന്ധപ്രേരണയും ഉണ്ടാവാം, അവ ക്രമങ്ങൾ, പൂഴ്ത്തിവെപ്പ്, ലൈംഗികത, മതം, അക്രമം, ശാരീരിക ഭാഗങ്ങൾ, എന്നിവയെക്കുറിച്ചുള്ള അനാവശ്യമായ ചിന്ത എന്നിവയൊക്കെയാണ്.

പീഢിത ചിന്തകൾ ഉൾപെടുന്നവ:

  • അണുബാധയേൽക്കുക അല്ലെങ്കിൽ മേൽ അഴുക്കാവുക എന്നുള്ള ഭയം.
  • വേദനിക്കുന്നതിനെപ്പറ്റിയോ മറ്റുള്ളവരെ വേദനിപ്പിക്കോ എന്നുള്ള ആശങ്കകൾ
  • കൃത്യമായ ക്രമത്തിൽ സ്ഥാപിക്കേണ്ട കാര്യങ്ങൾ.
  • ചില അക്കങ്ങൾ അല്ലെങ്കിൽ നിറങ്ങളാണ് "നല്ലത്" അല്ലെങ്കിൽ "മോശം" എന്നുള്ള അന്ധവിശ്വാസങ്ങൾ.
  • കണ്ണുചിമ്മുക, ശ്വസനം, അല്ലെങ്കിൽ മറ്റ് ശാരീരിക സംവേദനങ്ങളുടെ നിരന്തരമായ അവബോധം.
  • ഒരു പങ്കാളി അവിശ്വസ്തനാണെന്ന് കരുതുന്ന നിരാധാരമായ സംശയം.

നിർബന്ധപ്രണ ഉൾപെടുന്നവ:

  • തുടർച്ചയായി കൈകൾ കഴുകുക.
  • ഓരോ തവണയും ഒരു ജോലി നിർദ്ദിഷ്ട ക്രമത്തിൽ ചെയ്യുക.
  • പൂട്ടിയ വാതിൽ, ലൈറ്റ് സ്വിച്ച്, മറ്റ് കാര്യങ്ങൾ എന്നിവയൊക്കെ ആവർത്തിച്ച് പരിശോധിക്കുക.
  • പൊതു ടോയ്‌ലെറ്റുകൾ കൈ ഉപയോഗിച്ചുകൊണ്ടോ, കൈകൊണ്ട് വാതിൽപ്പിടി തുറക്കുകയോ, ഹസ്‌തദാനം, എന്നിവ ചെയ്യുമ്പോളുണ്ടാവുന്ന ഭയം.
  • കുപ്പികളും അതിൻ്റെ പേരുചീട്ട് മുൻഭാഗത്തേക്ക് കൃത്യമായി കാണിച്ച് ക്രമത്തിൽ വെക്കുക.

ബൈ പോളാർ ക്രമക്കേട്: (ബൈ-പോളാർ ഡിസോർഡർ)

മാനിക്ക് വിഷാദം (മാനിക് ഡിപ്രഷൻ) അഥവാ ബൈ പോളാർ ക്രമക്കേട്, മാനിയയും വിഷാദവും അടങ്ങുന്ന ഒരു മാനസിക രോഗമാണ്. മാണിക്ക് അല്ലെങ്കിൽ മാനിയ എന്ന് പറഞ്ഞാൽ ഒരു വ്യക്തിയുടെ മാനസിക രോഗത്തിൻ്റെ കാലഘട്ടത്തിലുണ്ടാവുന്ന അമിതമായ സുഖ-സന്തോഷ വികാരം, വ്യാമോഹം, അമിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയൊക്കെയാണ്. വിഷാദരോ അഥവാ വിഷമം അനുഭവപ്പെടുന്ന സമയത്തെ വ്യക്തികളെ “വിഷാദമുള്ള” എന്ന് അറിയപ്പെടുന്നു.

കോപം, ഉത്കണ്ഠ, വിഷാദം, ഒറ്റയ്ക്ക്

മനോഭാവത്തിൻ്റെ ഉയർച്ചയും താഴ്ചയും, ഉറക്കം, ഊർജം, ചിന്ത, പെരുമാറ്റം, ആവേശഭരിതവും അശ്രദ്ധമൂലമുള്ള തീരുമാനങ്ങളെടുക്കുക എന്നീ തരത്തിൽ ചേതോവികാരങ്ങൾ ഉണ്ടാകുന്നു. ഇത്തരം വ്യക്തികളുടെ മാണിക്ക് പരമ്പര അപേക്ഷിച്ച് വിഷാദാവസ്ഥ കൂടുതൽ അനുഭവപ്പെടും.

ബൈ പോളാർ ഡിസോർഡറിൻ്റെ ലക്ഷണങ്ങൾ:

മാനിയയുടെ ലക്ഷണങ്ങൾ:

  • അമിത സന്തോഷവും, പ്രത്യാശയും, ആവേശവും.
  • പെട്ടെന്നുണ്ടാകുന്ന മനോഭാവ മാറ്റങ്ങൾ.
  • അസ്വാസ്ഥത.
  • വേഗതയേറിയ സംസാരവും, അഭാവമുള്ള ഏകാഗ്രതയും.
  • വർധിച്ച ഉത്സാഹവും, ഉറക്കത്തിൻ്റെ കുറവും.
  • അസാധാരണമായ ഉയർന്ന ലൈംഗിക പ്രേരണ.
  • യാഥാർത്ഥ്യമല്ലാത്തതുമായ പദ്ധതികൾ ഉണ്ടാക്കുക.
  • വിലയിരുത്തലിൽ അഭാവത കാണിക്കുക.
  • മയക്കുമരുന്ന്, മദ്യപാനം.

വിഷാദത്തിൻ്റെ ലക്ഷണങ്ങൾ:

  • ദുഃഖം.
  • ഉന്മേഷമില്ലായ്മ.
  • നിരാശ അല്ലെങ്കിൽ, പ്രയോജനമില്ലായ്മ എന്നീ വികാരങ്ങൾ ഉണ്ടാവുക.
  • ഒരിക്കൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ആസ്വദിക്കാൻ സാധിക്കുന്നില്ല.
  • ശ്രദ്ധ കുറവ്.
  • നിയന്ത്രിക്കാനാവാത്ത കരച്ചിൽ.
  • വെറിപിടിക്കുക.
  • ഒരുപാട് സമയത്തേക്ക് ഉറങ്ങുക.
  • നിദ്രാഹാനി (ഉറക്കമില്ലായ്മ)
  • അവർ ഭാരം കുറക്കുന്നതിനോ ഭാരം കൂട്ടുന്നതിനോ, വേണ്ടി ആഹാര ക്രമത്തിൽ അമിതമായി മാറ്റങ്ങൾ വരുത്തുക.
  • മരണം അല്ലെങ്കിൽ ആത്മഹത്യ സംബന്ധിച്ച ചിന്തകൾ
  • ആത്മഹത്യ ശ്രമം

ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ കൂട്ടുകാർക്കോ നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ? അവർക്ക് ഒരു സൈകയാട്രിസ്റ്റിൻ്റെ സഹായം ലഭിച്ചിട്ടുണ്ടോ?

ഇത്തരം വിഷമങ്ങൾ അനുഭവിക്കുന്ന ഒട്ടുമിക്ക ആളുകൾക്കും നേരിട്ട് ഒരു സൈകയാട്രിസ്റ്റിനെ ബന്ധപ്പെടാൻ വിഷമം ഉണ്ടാവാറുണ്ട്. സുഹൃത്തുക്കളോ മറ്റാരെങ്കിലും അറിഞ്ഞാലോ എന്ന ചിന്ത പലപ്പോഴും സൈകയാട്രിസ്റ്റിൻ്റെ സഹായം തേടുന്ന വിഷയം മാറ്റി വെക്കാറുണ്ട്, ശരിയല്ലേ?

ഡോഫോഡി ഉപയോഗിച്ച് നിങ്ങൾക്കോ, നിങ്ങൾ അറിയുന്ന ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തിക്കോ, സ്വന്തം വീട്ടിൽ ഇരുന്ന് തന്നെ മണിക്കൂറുകളോളം ഒരു സൈകയാട്രിസ്റ്റിനോട് സംസാരിക്കാൻ സാധിക്കും. ഞങ്ങളുടെ സൈകയാട്രിസ്റ്റിന് ഇത്തരം വ്യക്തികളുടെ പ്രശ്നങ്ങൾ ചോദിച്ചു, ആരാഞ്ഞും, വിലയിരുത്തിയും, അവർക്ക് ഉത്തമമായ വൈദ്യ സഹായം നൽകുന്നു.

ഡോഫോഡി സൈകയാട്രിസ്റ്റിനെ ബന്ധപ്പെടുവാൻ എത്ര പെട്ടന്ന് ഒരു ഉണ്ടാക്കൂ.

 

ഡോഫോഡി ലോഗോ

പോസ്റ്റ് പങ്കിടുക:
Dr Prasoon C യുടെ ചിത്രം

ഡോ. പ്രസൂൺ സി.

ഡോ. പ്രസൂൺ, എംബിബിഎസ്, ബിസിസിപിഎം, 15 വർഷത്തെ പരിചയമുള്ള ഒരു മെഡിക്കൽ ഡോക്ടറാണ്, ഡോഫോഡിയുടെ സ്ഥാപകനുമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) അംഗമെന്ന നിലയിൽ, ജീവിതശൈലി രോഗങ്ങൾ, ഭക്ഷണക്രമം, ഫിറ്റ്നസ്, പാലിയേറ്റീവ് കെയർ എന്നിവയിൽ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം വ്യാപിച്ചിരിക്കുന്നു. ടെലിമെഡിസിൻ വഴി എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യമുണ്ട്.

നിങ്ങൾക്ക് ഇതുകൂടി ഇഷ്ടപ്പെട്ടേക്കാം

ഓൺലൈൻ കൺസൾട്ടേഷനുകളെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

പണമടച്ചതിന് ശേഷം, നിങ്ങളുടെ കൺസൾട്ടേഷൻ ഡോക്ടർ അംഗീകരിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്യുന്നതിനും ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് അസിസ്റ്റന്റ് നിങ്ങളെ ഫോണിലോ വാട്ട്‌സ്ആപ്പിലോ ബന്ധപ്പെടും. നിങ്ങൾക്കും ഡോക്ടർക്കും സൗകര്യപ്രദമായ സമയത്ത് നിങ്ങളുടെ ഡോക്ടർ വിളിക്കും. 

അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്ക്, ദയവായി നിങ്ങളുടെ അടുത്തുള്ള ആശുപത്രി സന്ദർശിക്കുക. ഡോഫോഡി കൺസൾട്ടേഷനുകൾ അടിയന്തര സാഹചര്യങ്ങൾക്കുള്ളതല്ല, ഡോക്ടറുടെ സേവനം ലഭ്യമാകുമ്പോൾ ഷെഡ്യൂൾ ചെയ്യപ്പെടും.

ഞങ്ങളുടെ ഡോക്ടർമാർ ഫോണിലൂടെയോ ഗൂഗിൾ മീറ്റിലൂടെയോ ചിലപ്പോൾ വാട്ട്‌സ്ആപ്പ് വഴിയോ വിളിക്കും. നിങ്ങൾ ഒരു കൺസൾട്ടേഷനുള്ള പണമടയ്ക്കൽ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ലോകത്തെവിടെയായിരുന്നാലും ഞങ്ങളുടെ ഡോക്ടർ നിങ്ങളെ ബന്ധപ്പെടുമെന്ന് ഉറപ്പാക്കുക. ഡോക്ടറുമായി ഏറ്റവും മികച്ച ആശയവിനിമയത്തിനായി ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ഓഫീസർ നിങ്ങളെ സഹായിക്കും. കൂടുതൽ ചോദ്യങ്ങളുണ്ടോ? ഞങ്ങളുടെ പരിശോധിക്കുക പതിവ് ചോദ്യങ്ങൾ പേജ്

ഒരു അഭിപ്രായം ഇടൂ