നിങ്ങൾ വെയിറ്റ് കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഫാറ്റി ലിവർ നോർമലാക്കാൻ ഉള്ള ഡയറ്റ് ആണോ നോക്കുന്നത്? ഹായ് ഫ്രണ്ട്സ് ഞാൻ ഡോ പ്രസൂൺ. ഈ ആർട്ടിക്കിൾ അവസാനം വരെ നിങ്ങൾ വായിക്കുകയാണെങ്കിൽ, അത്തരത്തിലുള്ള ഒരു ഡയറ്റ് നിങ്ങൾക്ക് ഞാൻ തരാം. അധികം ആൾക്കാരുടെയും ന്യൂ ഇയർ റെസലൂഷൻ എന്ന് പറയുന്നത് ഹെൽത്ത് റിലേറ്റഡ് ആയിരിക്കും
നിങ്ങളുടെ ന്യൂ ഇയർ റെസലൂഷൻ നിങ്ങളുടെ വെയിറ്റ് കുറയ്ക്കണോ കൊളസ്ട്രോൾലെവൽ മരുന്നൊന്നും കഴിക്കാതെ നോർമൽ ലെവലിലേക്ക് കൊണ്ടുവരാൻ ആണെങ്കിലും, മറ്റൊരു ജീവിതശൈലി രോഗങ്ങൾ മാനേജ്മെൻ്റ് ആണെങ്കിലും നിങ്ങൾ ആദ്യം ശരിയാക്കേണ്ടത് നിങ്ങളുടെ ഡയറ്റ് ആണ് . നിങ്ങളുടെ ന്യൂ ഇയർ റെസലൂഷനിലും ഇത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ഹെൽത്തി ആയിട്ടുള്ള കേരള ഡയറ്റ് ആണ് അന്വേഷിക്കുന്നതെങ്കിൽ, അത്തരത്തിലുള്ള ഒരു ഡയറ്റ് ഇന്ന് ഞാൻ ഷെയർ ചെയ്യാം.
ഈ ഡയറ്റ് ആർക്കൊക്കെയാണ് യൂസ്ഫുൾ ആവുക എന്ന് ഞാൻ ആദ്യം പറയാം
ഈ ഡയറ്റ് വെയിറ്റ് ലോസിന് ഉപയോഗിക്കാം. കൊളസ്ട്രോൾ നോർമൽ ലെവലിലേക്ക് കൊണ്ടുവരാൻ ഇത് നിങ്ങളെ സഹായിക്കും. പ്രമേഹം ഉണ്ടെങ്കിൽ ബ്ലഡ് ഷുഗർ ലെവൽ നോർമൽ ആക്കാൻ നിങ്ങളെ സഹായിക്കും . നിങ്ങൾ സ്കാൻ ചെയ്ത് ഫ്ലാറ്റിലിവർ ഡിസീസ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ ഫാറ്റിലിവർ റിവേഴ്സ് ചെയ്തു നോർമൽ ലെവലിൽ ആക്കാനും ഈ ഡയറ്റ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ വയറിലുള്ള ഫാറ്റ് കുറച്ച് ഫ്ലാറ്റ് ആക്കുന്നതിനും ഈ ഡയറ്റ് യൂസ് ചെയ്യാം.നിങ്ങൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ ഒരിക്കൽ വന്നിട്ടുണ്ടെങ്കിൽ ഫ്യൂച്ചറിൽ സമാനമായ രോഗങ്ങൾ വരാതിരിക്കാനും നിങ്ങൾക്ക് ഈ ഡയറ്റ് ഫോളോ ചെയ്യാം.
ഈ ഡയറ്റ് ആരൊക്കെ ഉപയോഗിക്കരുത് എന്നു കൂടി പറയാം
നിങ്ങൾ ഓൾടെഡി ഒരു സ്ട്രിക്റ്റ് ഡയറ്റിൽ ആണ്, നിങ്ങൾക്ക് കിഡ്നി ഡിസീസ് ഉണ്ട് , അല്ലെങ്കിൽ ക്രോണിക് ലിവർ ഡിസീസ് ഉണ്ട്, നിങ്ങളുടെ പ്രമേഹം അൺ കൺട്രോൾഡ് ആണ് , ഇൻസുലിൻ എടുക്കുന്നുണ്ട്, ലതരത്തിലുള്ള പ്രമേഹത്തിൻ്റെ ടാബ്ലറ്റ് കഴിക്കുന്നുണ്ടെങ്കിൽ, കൂടെ ഈ ഡയറ്റ് ട്രൈ ചെയ്യാം പക്ഷേ തുടങ്ങുന്ന സമയത്ത് നിങ്ങൾ എടുക്കുന്ന മരുന്നുകൾ ഒന്നും സ്റ്റോപ്പ് ചെയ്യരുത്.
നിങ്ങൾക്ക് ഗൗട്ട് അറ്റാക്ക് ഉണ്ടായിട്ടുണ്ട്, നിങ്ങളുടെ യൂറിക്കാസിഡിൻ്റെ ലെവൽ കൂടുതലാണ് എന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ശരിയാവില്ല കാരണം ഇതിൽ പ്രോട്ടീൻ്റെ അളവ് കുറച്ചു കൂടുതലാണ്. നിങ്ങൾ വെയിറ്റ് കൂട്ടാൻ ശ്രമിക്കുന്നു എങ്കിൽ നിങ്ങൾ ഇപ്പോൾ അണ്ടർവെ യിറ്റ് ആണ്, ഇനി അഞ്ച് 10 കിലോ കൂട്ടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഈ ഡയറ്റ് നിങ്ങൾക്ക് കിലോ പറ്റില്ല. നോൺവെജ് ഭക്ഷണം കൂടി കഴിക്കുന്നവർക്ക് ഈ ഡയറ്റ് യൂസ് ഫുൾ ആകുകയുള്ളൂ നിങ്ങൾ ഒരു സ്ട്രിക്റ്റ് വെജിറ്റേറിയൻ ആണെങ്കിൽ ഈ ഡയറ്റ് നിങ്ങൾക്ക് യൂസ് ഫുൾ ആകില്ല.
എങ്ങനെയാണ് ഈ ഡയറ്റ് ഉപയോഗിക്കേണ്ടത്?
ആദ്യം നിങ്ങൾ ചെയ്യേണ്ടത്, ഇവിടെ ക്ലിക്ക് ചെയ്ത് ഡോഫോഡി സൈറ്റിൽ നിങ്ങൾ എത്തും. നിങ്ങൾക്ക് ഓൾടെഡി ഒരു ഡോഫോഡി അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങളുടെ ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
നിങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം അത് ക്രിയേറ്റ് ചെയ്യണം. അതിനൊരു ഇമെയിൽ അഡ്രസ്, ഫോൺ നമ്പർ, പേര് ഇങ്ങനത്തെ കാര്യങ്ങളൊക്കെ 'ഗെറ്റ് സ്റ്റാർട്ടഡ്' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഫോമിൽ ഫിൽ ചെയ്യണം. അതിനുശേഷം നിങ്ങൾ കണ്ടിൻ്റെന്യൂ ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് ഈ ഡയറ്റ് പ്ലാൻ ഫ്രീ ആയിട്ട് ഒരു പൈസയും അടയ്ക്കാതെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇത് ഒരു പിഡിഎഫ് രൂപത്തിലുള്ള ഫയൽ ആണ്. നിങ്ങൾക്ക് ഇത് പ്രിൻ്റ് എടുക്കാം. നിങ്ങളുടെ വീട്ടിൽ അത് ഒട്ടിച്ചു വെക്കാം. ഫ്രിഡ്ജിൻ്റെ മുകളിലോ സ്റ്റഡി റൂമിലോ എവിടെ ആണെങ്കിലും നിങ്ങൾക്ക് സ്റ്റിക്കിൽ ചെയ്യാം. ഈയൊരു ഡയറ്റ് പ്ലാൻ ജനറിക് ആയിട്ടുള്ള ഡയറ്റ് പ്ലാൻ ആണ്.
ഒരാഴ്ചയുടെ ഏഴു ദിവസങ്ങളിൽ എന്തൊക്കെ കഴിക്കണം, ഏതെല്ലാം സമയത്ത് കഴിക്കണം, എന്നുള്ള കാര്യങ്ങൾ ഇതിൽ കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ ഡയറ്റിൽ പറയുന്ന ഓരോ തരത്തിലുള്ള ഭക്ഷണത്തിൻ്റെയും ഗ്രാമി ആണ് ക്വാണ്ടിറ്റി പറയുന്നത്. ഉദാഹരണത്തിന് 100 ഗ്രാം എന്ന് പറഞ്ഞാൽ നമ്മൾ അധികം ആൾക്കാരും വിചാരിക്കുന്നത് നമ്മൾ 100 ഗ്രാം എന്നായിരിക്കും പക്ഷേ ആദ്യത്തെ ഒന്നോ രണ്ടോ പ്രാവശ്യം നിങ്ങൾ അത് തൂക്കി നോക്കിയിട്ടില്ലെങ്കിൽ, അത് നൂറ് ഗ്രാം ആയിരിക്കില്ല ചിലപ്പോൾ 200, 300 ഗ്രാം ഉണ്ടാകും. അതുകാരണം ഈ ഡയറ്റ് കൃത്യമായി ഫോളോ ചെയ്യണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ആദ്യം ഒരു തൂക്കുപകരണം കൂടി വാങ്ങണം. ഈ ഡയറ്റ് ഫോളോ ചെയ്തു തുടങ്ങുന്ന ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങൾ തൂക്കുപകരണം ഉപയോഗിച്ച് അതിൽ സമാനമായ ഭക്ഷണമിട്ട് വെയിറ്റ് എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കിയിട്ട് വേണം മുന്നോട്ട് പോകാൻ. ഓരോ ദിവസവും ഏത് സമയത്താണ് ഭക്ഷണം കഴിക്കേണ്ടത് എന്നുള്ളത് കൃത്യമായി കൊടുത്തിട്ടുണ്ട് ആ സമയം നിങ്ങൾക്ക് പാലിക്കാൻ പറ്റുമെങ്കിൽ ട്രൈ ചെയ്തു നോക്കുക. പക്ഷേ, അത് എല്ലാവർക്കും പറ്റിയെന്ന് വരില്ല.
നിങ്ങളുടെ ജോലി സമയത്തിനനുസരിച്ച്, നിങ്ങൾ വീട്ടിൽ എത്തുന്ന സമയത്ത് ചിലർക്ക് ഉച്ചക്ക് കഴിക്കാൻ പറ്റില്ല. അഡ്ജസ്റ്റ് ചെയ്യാം ഓരോ തരത്തിലുള്ള ഭക്ഷണം ഉദാഹരണത്തിന് ഉച്ചയ്ക്ക് സാലഡ് പറഞ്ഞിട്ടുണ്ടാവും. പ്രോട്ടീനു വേണ്ടിയിട്ടുള്ള ഫിഷോ മുട്ടയോ അല്ലെങ്കിൽ ചിക്കനോ സമാനമായ നോൺവെജ് ഭക്ഷണങ്ങൾ പറഞ്ഞിട്ടുണ്ടാകും. ബ്രേക്ക്ഫാസ്റ്റിന് വേണ്ടി പറഞ്ഞിട്ടുള്ള ഓരോ തരം ഫുഡ് ഐറ്റംസ് നിങ്ങൾക്ക് വേണമെങ്കിൽ കുറയ്ക്കാം. പക്ഷേ അവിടെയും നിങ്ങൾ ശ്രദ്ധിക്കേണ്ടത്, അളവ് കൃത്യമായിരിക്കണം!
ചപ്പാത്തി രണ്ടെണ്ണം എന്ന് പറഞ്ഞാൽ മൂന്നെണ്ണം ആകരുത്. നിങ്ങൾക്ക് ഏത് രീതിയിലും മാറ്റം വരുത്താതെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാം. അതായത് തിങ്കളാഴ്ച കഴിക്കേണ്ടത് വെള്ളിയാഴ്ച കഴിക്കാം. വ്യാഴച്ച ഉള്ളത് ബുധനാഴ്ച കഴിക്കാം.
ഈ ഡയറ്റ് സക്സസ്ഫുൾ ആകണമെന്നുണ്ടെങ്കിൽ നിങ്ങൾ വേറെ കാര്യം കൂടി ശ്രദ്ധിക്കണം.ഈ ഡയറ്റിൽ പലതരത്തിലുള്ള ഇൻഗ്രീഡിയൻസ് അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് സാലഡ് ഉണ്ടാവും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ കിട്ടാൻ വേണ്ടിയിട്ട് നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ടാകും. മുട്ട, ഫിഷ്, ചിക്കൻ ഇതൊക്കെ ഉണ്ടാവും. അതിൻ്റെ അളവും നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങൾക്ക് ഇനി റൈസ് തന്നെ ഉപയോഗിക്കാൻ താല്പര്യം ഇല്ലെങ്കിൽ, അതിനുപകരം ഉപയോഗിക്കാം, ഓട്സ് ഉപയോഗിക്കാം. 100 ഗ്രാം റൈസിന് പകരം 100 ഗ്രാം ഓട്സ് ഉപയോഗിക്കാം. റൈസിന് പകരം ഓട്സ് ആണ് എന്നുണ്ടെങ്കിൽ അളവ് കൃത്യമായി ശ്രദ്ധിക്കണം. എല്ലാദിവസവും കൃത്യമായി 2 വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ഈ ഡയറ്റ് ഫോളോ ചെയ്യുന്ന സമയത്ത് ബേക്കറി ഐറ്റംസ്, പായ്ക്കറ്റിൽ കിട്ടുന്ന ഫുഡും, മധുര പലഹാരങ്ങളും ഇത്തരം ഭക്ഷണങ്ങളൊക്കെ ഒഴിവാക്കേണ്ടതാണ്. നിങ്ങൾക്ക് മാസത്തിൽ ഒന്നോ രണ്ടോ ദിവസം വേണമെങ്കിൽ ഹോട്ടലിൽ നിന്നും കഴിക്കാം. പക്ഷേ എല്ലാ ദിവസവും ഹോട്ടൽ ഫുഡ് തന്നെയാണ് നിങ്ങൾ കഴിക്കുന്നതെങ്കിൽ ഈ ഡയറ്റ് സക്സസ്ഫുൾ ആകാൻ പോകുന്നില്ല! നിങ്ങൾ ഓൾടെഡി ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ആ മരുന്നൊക്കെ കണ്ടിന്യൂ ചെയ്യുന്നതിനോടൊപ്പം തന്നെ ഡയറ്റ് നിങ്ങൾക്കും ഫോളോ ചെയ്യാവുന്നതാണ്. മരുന്ന് കഴിക്കുന്നത് നിർത്തിവെച്ചിട്ടല്ല ഈ ഡയറ്റ് നിങ്ങൾ ഫോളോ ചെയ്യേണ്ടത്. കഴിക്കുന്ന മരുന്ന് നിങ്ങൾ സ്റ്റോപ്പ് ചെയ്യരുത് .ഡോസ് കൂടുതലാണെന്ന് തോന്നുവാണെങ്കിൽ, അത് അഡ്ജസ്റ്റ് ചെയ്യാൻ ഡോക്ടറുമായി സംസാരിക്കണം.
ഈ ഡയറ്റ് ഫോളോ ചെയ്യുന്നത് ഒപ്പം തന്നെ 20 മിനിറ്റ് കാർഡിയോ എക്സർസൈസ് ചെയ്യുകയാണെങ്കിൽ നിങ്ങൾ വിചാരിച്ച റിസൾട്ടിലേക്ക് നിങ്ങൾക്ക് കുറച്ചുകൂടി എളുപ്പം എത്തിച്ചേരാൻ കഴിയും സാധിക്കും. ഒന്ന് രണ്ട് പ്രത്യേകതകൾ കൂടി പറയാം. നമ്മുടെ ഒരു ടിപ്പിക്കൽ കേരള ഡയറ്റ് എന്ന് പറയുന്നത് കാർബോഹൈഡ്രേറ്റ് റിച്ച് ആണ്. ഈ ഡയറ്റിൽ കാർബോഹൈഡ്രേറ്റ് മാത്രമല്ല, ഇതിൽ പ്രോട്ടീൻസും, ആവശ്യത്തിന് പക്ഷേ ഹെൽത്തി ആയിട്ടുള്ള ഗുഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഈ ഒരു ഡയറ്റ് കഴിക്കുന്ന സമയത്ത് നിങ്ങളുടെ ബോഡി വെയിറ്റ് 60. 80ൻ്റെയും ഇടയിൽ ആണെങ്കിൽ, നിങ്ങളുടെ ബോഡി വെയിറ്റ് മെയിൻറൈൻ ചെയ്യാനും ഈ ഡയറ്റ് മതിയാകും.
ഈ ഡയറ്റ് ഫോളോ ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് മറ്റൊരു തരത്തിലുള്ള വൈറ്റമിൻസോ, മിനറൽസോ, സപ്ലിമെൻ്റ് എക്സ്ട്രാ കഴിക്കേണ്ടി വരുന്നില്ല. കാരണം നിങ്ങളുടെ ബോഡിക്ക് ആവശ്യമുള്ള എല്ലാ വൈറ്റമിൻ സും പ്രോട്ടീൻസും എല്ലാം ഈ ഡയറ്റിൽ തന്നെ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എക്സ്ട്രാ പൈസ കൊടുത്ത് വേറെ സപ്ലിമെൻ്റ്സ് ഈ ഡയറ്റ് നിങ്ങൾ ഫോളോ ചെയ്താൽ വാങ്ങേണ്ടി വരില്ല. നിങ്ങൾ ഈ ഡയറ്റ് ഉപയോഗിച്ചിട്ട് ബ്രേക്ക്ഫാസ്റ്റിലോ അല്ലെങ്കിൽ ഡിന്നർ ഭക്ഷണം മാറ്റാൻ അല്ലെങ്കിൽ മോഡിഫൈ ചെയ്യാൻ നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശം ഉണ്ടെങ്കിൽ, അത് താഴെ കമൻ്റ് ചെയ്യുക. ഞാനീ ഡയറ്റ് പ്ലാൻ ഇടയ്ക്കിടയ്ക്ക് അപ്ഡേറ്റ് ചെയ്യും. അടുത്തവർഷം ആകുമ്പോൾ നിങ്ങൾ ഈ ഡയറ്റ് ഫോളോ ചെയ്തിട്ട് നിങ്ങൾക്ക് എന്ത് മാറ്റങ്ങൾ നിങ്ങളുടെ ലൈഫിൽ വന്നു? നിങ്ങൾക്ക് എത്ര വെയിറ്റ് കുറയ്ക്കാൻ പറ്റും? എന്തെങ്കിലും ബെനഫിറ്റ് ഉണ്ടായോ? എന്നുള്ള കാര്യം താഴെ കമൻ്റ് ചെയ്യുക. മറ്റുള്ളവർക്കും അതൊരു മോട്ടിവേഷൻ ആകും.
ഇതൊരു ജനറലൈസ്ഡ് ഡയറ്റ് ആണ് .നിങ്ങൾക്ക് പേഴ്സണലൈസ് ആയിട്ടുള്ള ഡയറ്റാണ് നിങ്ങൾ നോക്കുന്നതെങ്കിൽ അതായത് നിങ്ങൾക്കുള്ള മെഡിക്കൽ കണ്ടീഷൻസ് അനുസരിച്ച് , നിങ്ങളുടെ ബോഡി വെയ്റ്റിന് അനുസരിച്ച് ,നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ നോക്കിയിട്ടുള്ള ഒരു ഡയറ്റ് ആണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ, അത്തരത്തിലുള്ള സർവീസും ഇപ്പോൾ ഡോഫോഡിൽ ലഭ്യമാണ്. നിങ്ങൾ, വെയിറ്റ് കുറയ്ക്കാനുള്ള ഓൺലൈൻ കോഴ്‌സ് ആണ് നോക്കുന്നതെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ ഒരു ഓൺലൈൻ പ്രോഗ്രാമിൽ നിങ്ങൾ തീർക്കേണ്ട കാര്യങ്ങൾ, അസൈൻമെൻ്റുകൾ, വീഡിയോ ലെസ്സൺ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് സമയം കിട്ടുമ്പോൾ വെയിറ്റ് ലോസിൻ്റെ യാത്ര വീട്ടിൽ നിന്ന് തന്നെ തുടങ്ങാവുന്നതാണ്. നിങ്ങൾക്ക് എല്ലാവർക്കും ഈ ഡയറ്റ് പ്ലാൻ യൂസ്ഫുൾ ആകും എന്ന് പ്രതീക്ഷിക്കുന്നു.