ആശയക്കുഴപ്പമുണ്ടോ? ഒരു രണ്ടാം വിദഗ്ധ ഡോക്ടറുടെ അഭിപ്രായം നേടുക

വിഷമം തരുന്ന വാർത്ത ഡോക്ടറിൽ നിന്നും ലഭിക്കുമ്പോൾ, നമ്മൾ പലപ്പോഴും മറ്റൊരു ഡോക്ടറുടെ ഉപദേശം തേടാറുണ്ട്. ആദ്യത്തെ ഡോക്ടറിൽ തൃപ്തിയില്ലെന്നതിൻ്റെ കാരണം, രണ്ടാമത്തെ ഡോക്ടറുടെ ഉപദേശം എത്ര തവണ നിങ്ങൾ സ്വീകരിച്ചിട്ടുണ്ടോ? ഇത് എല്ലായ്‌പ്പോഴും സംഭവിക്കുന്നു, ഈ ലേഖനത്തിൽ, ഞാൻ ഓൺലൈൻ കൺസൾട്ടേഷനെകുറിച്ചും ഡോക്ടർ രണ്ടാം അഭിപ്രായം എളുപ്പത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും എഴുതുന്നു.

ശസ്ത്രക്രിയ ചെയ്യണോ അതോ വേണ്ടയോ?

നിങ്ങളുടെ ഡോക്ടറുടെ കൃത്യമായ ഉപദേശം ഉണ്ടെങ്കിൽ പോലും ചെയ്യാനുള്ള ഏറ്റവും വിഷമകരമായ തീരുമാനങ്ങളിൽ ഒന്നാണ് ശസ്ത്രക്രിയക്ക് വിധേയനാകണോ എന്ന്. രണ്ടാമത്തെ സർജൻ്റെ അഭിപ്രായം തേടേണ്ട നിരവധി സാഹചര്യങ്ങളുണ്ട്, ഉദാഹരണത്തിന് .

ഹെർണിയ റിപ്പയർ

സിസ്റ്റർ എക്സിഷൻ

കൊലെക്സിസ്റ്റക്ടമി (പിത്തസഞ്ചി നീക്കം ചെയ്യൽ)

ഹൃദയസൂഷ്മധമനി രോഗത്തിനുള്ള ബൈപാസ് ശസ്ത്രക്രിയ

വെരികോസ് വെയ്ൻസ്

കോസ്മെറ്റിക് പ്ലാസ്റ്റിക് ശസ്ത്രക്രിയ

ക്യാൻസറിനു ശമിപ്പിക്കൽ അല്ലെങ്കിൽ പ്രതിരോധ ശസ്ത്രക്രിയ

അംഗച്ഛേദനം

താക്കോൽദ്ധ്വാര ശസ്ത്രക്രിയ vs തുറന്ന ശസ്ത്രക്രിയ

ഒരു നിമിഷം ഈ മുകളിൽ പറഞ്ഞിരിക്കുന്ന ഓരോ സാഹചര്യങ്ങളും നിങ്ങൾ ഒന്ന് ചിന്തിച്ചാൽ, ഒരു രോഗിയുടെ മുൻകരുതൽ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നിങ്ങൾ മനസ്സിലാക്കും.

കഴിഞ്ഞ 2 മാസങ്ങൾക്ക് മുമ്പ് എൻ്റെ അമ്മാവനെറ ഇടത് മുൻഭാഗത്തെ പ്രധാന ഹൃദയ ധമനിയുടെ ബ്ലോക്കിൻ്റെ ശമീപനത്തിനു ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി. എൻ്റെ സുഹൃത്തുക്കൾ ആയിരുന്ന മറ്റു കാർഡിയോളജിസ്റ്റുകളുമായി ചർച്ച ചെയ്തു, എന്നിട്ടു തുറന്ന ബൈപാസ് ഗ്രാഫ്റ്റിലേക്ക് പോകാനുള്ള തീരുമാനം എടുത്തു. ഒരു സാധാരണ വ്യക്തിക്ക്, ഇത്തരമൊരു സൗകര്യമോ സാഹചര്യമോ ലഭ്യമല്ല. ഇതിനെയാണ്  'ഡോഫോഡി' ഒരു സേവനം ഉപകരിക്കുന്നത്. ആപ്ലിക്കേഷനിൽ അല്ലെങ്കിൽ വെബ്സൈറ്റിലൂടെ ഒരു ചെറിയ പേയ്മെൻ്റ് നടത്തുന്നതിലൂടെ, ഏതൊരു കാര്യത്തിനും കാർഡിയോളജിസ്റ്റിനെയോ മറ്റേതെങ്കിലും സ്പെഷ്യാലിറ്റി ഡോക്ടറെയോ, മുഖാമുഖം സംസാരിക്കാനും അഭിപ്രായങ്ങൾ നേടാനും കഴിയും. ഇത് നിങ്ങളുടെ സമയം ലാഭിക്കുവാനും ഉചിതമായ തീരുമാനങ്ങളെടുക്കുവാനും സഹായിക്കും.

അടുത്ത തവണ നിങ്ങൾ ഒരു ചികിത്സാരീതിയായി ശസ്ത്രക്രിയ ചെയ്യുമ്പോൾ രണ്ടാമതൊരു അഭിപ്രായം തേടുക. കാരണം നിങ്ങളുടെ ശസ്ത്രജ്ഞൻ നിങ്ങളെ തിരഞ്ഞെടുക്കുവാൻ അര ഡസനോളം ശസ്ത്രക്രിയ നൽകും. പിന്നീട് നിങ്ങൾക്ക് വിദഗ്ധോപദേശം ലഭിക്കാതെ തീരുമാനിക്കുകയോ അല്ലെങ്കിൽ നിരസിക്കുകയോ ചെയ്യാനാവില്ല.

സാന്ത്വന പരിചരണം vs പ്രതിരോധം

സാന്ത്വന പരിചരണ സേവനത്തെക്കുറിച്ചും അതിൻ്റെ അർത്ഥത്തെക്കുറിച്ചും നിങ്ങൾക്കെല്ലാം അറിയാം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കു സാന്ത്വന പരിചരണത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലേഖനത്തിലേക്ക് പോവുക : – കേരളത്തിലെ വേദനയും സാന്ത്വനപരിപാലന പരിപാടിയും.

മിക്ക രോഗികളും അർബുദത്തിൻ്റെ അവസാന ഘട്ടത്തിലാണ് രോഗനിർണയം നടത്തുക. അത്തരം സന്ദർഭങ്ങളിൽ, ഓങ്കോളജിസ്റ്റും, ശസ്ത്രജ്ഞനും രോഗിയെ സാന്ത്വന ചികിത്സയ്ക്ക് വിധേയനാക്കണമെന്ന് ഉപദേശിച്ചിരിക്കാം. ഇത്തരത്തിലുള്ള ഒരു ശസ്ത്രക്രിയയിൽ, അർബുദത്തിൻ്റെ സംയുക്തകോശവും, രോഗം ബാധിക്കാത്ത കോശങ്ങളും തുറന്ന ശസ്ത്രക്രിയയിലൂടെ (ഓപ്പൺ സർജറി) നീക്കം ചെയ്‌ത് രോഗിയുടെ ലക്ഷണങ്ങളെ ശമിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ സാന്ത്വന ചികിത്സ ഫലപ്രദമാണെങ്കിലും, രോഗി ചിലനേരങ്ങളിൽ സഹകരിക്കാറില്ല. മാത്രമല്ല, അത്തരം ശസ്ത്രക്രിയ ചെയ്യാനുള്ള ചെലവ് രോഗിയെ അസ്വസ്ഥനാക്കാൻ സാധ്യതയുണ്ട്. ആദ്യകാല ക്യാൻസർ ഘട്ടങ്ങളിൽ, രോഗിയെ സുഖപ്പെടുത്തുന്നതിൽ ശസ്ത്രക്രിയ വളരെ ഫലപ്രദമാണ്. ഈ രീതിയിലുള്ള ശസ്ത്രക്രിയകൾ ഫലപ്രദവും ചിലസാഹചര്യങ്ങളിൽ അർബുദത്തെ പൂർണമായി ശമിപ്പിക്കുന്നു.

ഇന്ത്യയിൽ സാന്ത്വന പരിചരണ സേവനങ്ങൾ ഇപ്പോഴും ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. രോഗികൾ തൻ്റെ അടുത്തുള്ള ഒരു സാന്ത്വന പരിപാലനത്തിൽ പരിശീലനം ലഭിച്ച ഒരു വിദഗ്ധ ഡോക്ടറെ ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം. “ഡോഫോഡി” മൊബൈൽ ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് ഉപയോഗിച്ച് ഡോക്ടറുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി സാന്ത്വന ചികിത്സ ചെയ്യണോ അതോ പ്രധിരോധ ശസ്ത്രക്രിയ ചെയ്യണോ എന്ന് എളുപ്പത്തിൽ പരിശോധിക്കാനും തീരുമാനമെടുക്കുവാനും കഴിയും.

അർബുദത്തിൻ്റെ ഗുരുതരമായ ഘട്ടത്തിൽ രോഗനിർണ്ണയമുണ്ടായ ഒരാളെ നിങ്ങൾക്കറിയാമെങ്കിൽ, ഡോക്ടർ സാന്ത്വന ശസ്ത്രക്രിയയ്ക്ക് ഉപദേശം നൽകിയാൽ, “ഡോഫോഡി” ഉപയോഗിക്കാൻ ഓർമ്മിക്കുക!

ചില വൈദ്യ സാഹചര്യങ്ങൾ

ചില വൈദ്യ നടപടികളും, എല്ലാ ശസ്ത്രക്രിയകളും വളരെ ചെലവേറിയതും, അമിതമായി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുവാൻ കഴിവുള്ളതാണ് . നിങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ, ഇത്തരമൊരു ചികിത്സ മാത്രം ചെയ്യുക എന്ന് ഉപദേശിച്ചാൽ ധർമ്മസങ്കടത്തിലാവും തീർച്ച. ഇത്തരം സാഹചര്യങ്ങൾ എന്തായിരിക്കുമെന്ന് ആശങ്കയുണ്ടോ? ചില ഉദാഹരണങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു.

ആൻജിയോഗ്രാം

ആൻജിയോപ്ലാസ്റ്റി (രക്തധമനി നന്നാക്കൽ)

ഡയാലിസിസ്

റയിൽസ് ട്യൂബ് ഫീഡിംഗ്

എല്ലു പൊട്ടുന്നതിനായി പ്ലാസ്റ്ററിങ്

അസറ്റിസ് ദ്രാവകം ടാപ്പിംഗ്

ഈ പ്രവർത്തനങ്ങളിൽ ചിലത് നിങ്ങൾക്ക് പരിചയമില്ലാത്തതായിരിക്കുമെന്ന് ഞാൻ അറിയുന്നു, അതിനാൽ നിങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്ന നടപടികൾ കൂടുതലറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെ ഒരു അഭിപ്രായം നൽകുക അല്ലെങ്കിൽ 'Google' ചെയ്യുക. ഇത്തരം പ്രക്രിയയ്ക്ക് നിങ്ങൾ ആശുപത്രിയിൽ ആയാലും, ആ മേഖലയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഡോക്ടറിൽ നിന്ന് രണ്ടാമത്തെ അഭിപ്രായം ലഭിക്കുന്നത് എത്രത്തോളം ഉത്തമമായിരിക്കും? മറ്റൊരു ഉപായം ഉണ്ടെങ്കിൽ എന്തുകൊണ്ടും ഗുണകരമല്ലേ?

മരുന്നുകൾ

ക്ഷയരോഗ വിരുദ്ധ തെറാപ്പിയിൽ (ATT) ആരംഭിച്ച പല കുഞ്ഞുങ്ങളും എനിക്ക് അറിയാം, കാരണം അവരുടെ 'മൺടൂ ടെസ്റ്റ്' (Mantoux Test) പോസിറ്റീവ് ആയിരുന്നു! ATT ചെലവേറിയത് മാത്രമല്ല,അതിൻ്റെ ചികിത്സ കാലാവധി ആറുമാസം നീണ്ടുനിൽക്കും! ഇത് കാരണം മാതാപിതാക്കൾ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ സൗജന്യമായി ലഭിക്കുന്നതാണ് എന്ന് അറിയാതിരിക്കുകയും, പ്രാദേശിക മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു ചെയ്യുന്നു.

കീമോതെറാപ്പി മരുന്നുകൾ വിലകൂടുതലാണെങ്കിലും അൽപ്പം ഒന്ന് ശ്രമിച്ചാൽ നിങ്ങൾക്ക് താങ്ങാവുന്ന സമാന മരുന്നുകൾ കണ്ടെത്താം. ചികിത്സാരീതി തിരഞ്ഞെടുക്കുന്നതിനോ ചില വിലകൂടുതലുള്ള മരുന്നുകൾ ഒഴിവാക്കുന്നതിനോ ഒരു ഡോക്ടറുടെ സഹായം ഓൺലൈൻ കൺസൾട്ടേഷനിൽ വരുമ്പോൾ 'ഇരട്ടി മധുരം' പോലെ ആകും. എ.ടി.ടി., ആൻറി-ലെപ്രോസി ചികിത്സ തുടങ്ങി ദീർഘകാല ചികിത്സകൾ തുടങ്ങുന്നതിനു മുമ്പ് ഡോഫോഡിയിലൂടെ രണ്ടാം ഡോക്ടറുടെ അഭിപ്രായം തേടുക.

പരിശോധന

സിടി സ്കാൻ എടുക്കുന്നത് 50 എക്സ്-റേ എടുക്കുന്നതിനു തുല്യമാണ് എന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങൾക്ക് ലഭ്യമായ ഓപ്ഷനിൽ പരിശോധന ഏറ്റവും മികച്ചതാണ് എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അതിനെ വിധേയമാവുക, അല്ലാത്തപക്ഷം ചില പരിശോധനകൾ ഒഴിവാക്കണം. രക്തസ്രാവം, എല്ലിൻ്റെ ഘടന, മറ്റ് ആന്തരിക വൈകല്യങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള ഒരു മികച്ച ഉപകരണമാണ് സി ടി സ്കാൻ. എന്നിരുന്നാൽ തുടർച്ചയായി സി ടി സ്കാൻ പരിശോധന നടത്തുകയാണെങ്കിൽ ഓൺകോജൻസിസ് കാരണം അർബുദം ഉണ്ടാകുവാൻ സാധ്യതയുണ്ട്. മറുവശത്ത്, എംആർഐ പൂർണ്ണമായും സുരക്ഷിതമാണ്. ദോഷകരമായ കിരണങ്ങളെ പേടിക്കേണ്ട ആവശ്യമില്ല. PET സ്കാൻ സിടി സ്കാനുകൾക്ക് സമാനമാണ്.

സി.ടി.റൂമിലേയ്ക്ക് പോകുക മറ്റൊരു റേഡിയോ ഓങ്കോളജിസ്റ്റോ ഒത്തുചേർന്ന് രണ്ടാമതൊരു അഭിപ്രായം സ്വീകരിക്കാൻ നല്ലതെന്നു തോന്നുന്നില്ലേ?

'രണ്ടാമത്തെ അഭിപ്രായം തേടുകയാണോ? ഡോഫോഡിൽ ഒരു സൗജന്യമായി നൽകി സൃഷ്ടിച്ച് ഇന്ന് തന്നെ ഡോക്ടറുടെ അഭിപ്രായം പ്രയോജനപ്പെടുത്തൂ'.

രണ്ടാമത്തെ അഭിപ്രായത്തിനായി നിങ്ങൾ ഏതെങ്കിലും ഓൺലൈൻ ഡോക്ടറുടെ സേവനം എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? ഈ ലേഖനത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് അഭിപ്രായം? നിങ്ങൾക്ക് ഇത് സഹായകരമാണെന്ന് തോന്നിയാൽ ദയവായി ഇത് സുഹൃത്തുക്കളുമായി പങ്കുവെക്കുക.

 

 

 

പോസ്റ്റ് പങ്കിടുക:
Dr Prasoon C യുടെ ചിത്രം

ഡോ. പ്രസൂൺ സി.

ഡോ. പ്രസൂൺ, എംബിബിഎസ്, ബിസിസിപിഎം, 15 വർഷത്തെ പരിചയമുള്ള ഒരു മെഡിക്കൽ ഡോക്ടറാണ്, ഡോഫോഡിയുടെ സ്ഥാപകനുമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) അംഗമെന്ന നിലയിൽ, ജീവിതശൈലി രോഗങ്ങൾ, ഭക്ഷണക്രമം, ഫിറ്റ്നസ്, പാലിയേറ്റീവ് കെയർ എന്നിവയിൽ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം വ്യാപിച്ചിരിക്കുന്നു. ടെലിമെഡിസിൻ വഴി എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യമുണ്ട്.

നിങ്ങൾക്ക് ഇതുകൂടി ഇഷ്ടപ്പെട്ടേക്കാം

ഓൺലൈൻ കൺസൾട്ടേഷനുകളെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

പണമടച്ചതിന് ശേഷം, നിങ്ങളുടെ കൺസൾട്ടേഷൻ ഡോക്ടർ അംഗീകരിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്യുന്നതിനും ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് അസിസ്റ്റന്റ് നിങ്ങളെ ഫോണിലോ വാട്ട്‌സ്ആപ്പിലോ ബന്ധപ്പെടും. നിങ്ങൾക്കും ഡോക്ടർക്കും സൗകര്യപ്രദമായ സമയത്ത് നിങ്ങളുടെ ഡോക്ടർ വിളിക്കും. 

അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്ക്, ദയവായി നിങ്ങളുടെ അടുത്തുള്ള ആശുപത്രി സന്ദർശിക്കുക. ഡോഫോഡി കൺസൾട്ടേഷനുകൾ അടിയന്തര സാഹചര്യങ്ങൾക്കുള്ളതല്ല, ഡോക്ടറുടെ സേവനം ലഭ്യമാകുമ്പോൾ ഷെഡ്യൂൾ ചെയ്യപ്പെടും.

ഞങ്ങളുടെ ഡോക്ടർമാർ ഫോണിലൂടെയോ ഗൂഗിൾ മീറ്റിലൂടെയോ ചിലപ്പോൾ വാട്ട്‌സ്ആപ്പ് വഴിയോ വിളിക്കും. നിങ്ങൾ ഒരു കൺസൾട്ടേഷനുള്ള പണമടയ്ക്കൽ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ലോകത്തെവിടെയായിരുന്നാലും ഞങ്ങളുടെ ഡോക്ടർ നിങ്ങളെ ബന്ധപ്പെടുമെന്ന് ഉറപ്പാക്കുക. ഡോക്ടറുമായി ഏറ്റവും മികച്ച ആശയവിനിമയത്തിനായി ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ഓഫീസർ നിങ്ങളെ സഹായിക്കും. കൂടുതൽ ചോദ്യങ്ങളുണ്ടോ? ഞങ്ങളുടെ പരിശോധിക്കുക പതിവ് ചോദ്യങ്ങൾ പേജ്

ഒരു അഭിപ്രായം ഇടൂ