കിടപ്പിലായ രോഗികൾക്ക് ആശ്വാസമായി “ഡോഫോഡി”

വീൽചെയറിൽ ഇരിക്കുന്ന പാലിയേറ്റീവ് രോഗി

കിടപ്പിലായ ഒരു ഡോക്ടർ നേരിട്ട് കാണുന്നത് വളരെ ബുദ്ധിമുട്ടുള്ള പരിപാടിയാണ്. ഒരു രോഗിയെ ഡോക്ടറുടെ അടുത്ത് എത്തിക്കാൻ ആവശ്യമായ വാഹനം, സമയം, പണ ചെലവ്, പോരാത്തതിന് പരിചരിക്കുന്ന ആളുകളുടെ സൗകര്യം എല്ലാം കണക്കിലെടുക്കണം. ഈ കാരണവശാൽ ഭൂരിഭാഗം കിടപ്പിലായ രോഗികൾക്കും ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ല. ഓൺലൈൻ ആയിട്ട് ഡോക്ടറുടെ പരിശോധനയും, അഭിപ്രായവും, മരുന്നിൻ്റെ കുറിപ്പും ഇത്തരം രോഗികൾക്കും സൗജന്യമായി നൽകുന്ന സേവനം "ഡോഫോഡി" ആണ്. ഇന്നത്തെ ലേഖനത്തിൽ സാന്ത്വന പരിചരണത്തിൽ ഡഫോഡിയെ എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് പഠിക്കാം.

നാല് മാസങ്ങൾക്ക് മുമ്പ് സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ച 68 വയസുള്ള രാജീവേട്ടന് ശ്വാസം അർബുദം ബാധിച്ചത്. നട്ടെല്ലുലേക്കു ബാധിച്ച കാരണം ഒരു മാസമായി രണ്ടു കാലുകളും തളർന്നു പോയി. നിലവിൽ ഇദ്ദേഹത്തിന് സഹിക്കാൻ പറ്റാത്ത വേദനയും, ചുമയും, ശ്വാസംമുട്ടലും ഉണ്ട്. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിവരം പറഞ്ഞു വാങ്ങുന്ന മരുന്ന് കൊണ്ട് വേദനക്കും ഒട്ടും ആശ്വാസമില്ല. വീട്ടിൽ നിന്നും 30 km അകലെയാണ് സാന്ത്വന പരിചരണ കേന്ദ്രം. സാന്ത്വന പരിചരണ സേവനം ഒരു ഡോക്ടറെ കണ്ടിട്ട് മൂന്നു മാസമായി. പലപ്പോഴായി സ്ഥിരമായി കാണിക്കുന്ന ഡോക്ടർ സാന്ത്വന പരിചരണ സേവനത്തിൽ പ്രവണത ഉള്ള ഡോക്ടറെ കാണിക്കുവാൻ വേണ്ടി. പക്ഷെ ദൂരവും വാഹന ലഭ്യതയും കാരണം അങ്ങനെ ചെയ്യുവാൻ ഇതേവരെ, രാജീവേട്ടൻ്റെ കുടുംബത്തിന് സാധിച്ചില്ല.

സാന്ത്വന പരിചരണ പ്രാമുഖ്യമുള്ള ഒരു ഡോക്ടറിന് രോഗിയുടെ വേദന മാത്രമല്ല, രോഗിയുടെ വേദനയോടൊപ്പം സാമൂഹികവും, മാനസികവും, വൈകാരികമായ ബുദ്ധിമുട്ടുകളും ഫലപ്രദമായി ചികിൽസിക്കാൻ പറ്റും. ഇത്തരം ഡോക്ടർമാർ വേദനയെ ചികിൽസിക്കുന്ന രീതിയിലുള്ള പരിശീലനം കിട്ടാത്ത ഡോക്ടർമാരിൽ നിന്നും വളരെ വ്യത്യാസമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വേദന സംഹാരിയായ മോർഫിൻ ഉപയോഗിക്കാനുള്ള ലൈസൻസ് പോലും ഇത്തരം ആളുകൾക്ക് മാത്രമേ ഉപയോഗിക്കാൻ പറ്റൂ. ഞാൻ പറഞ്ഞത് എല്ലാ രോഗികൾക്കും മോർഫിൻ ഉപയോഗിക്കേണ്ടി വരുമെന്നല്ല.

നമ്മുടെ രാജ്യത്ത് ഒരു രോഗിക്ക് സാന്ത്വന പരിചരണം സാധാരണമായി ലഭിക്കുന്നത് മരണാന്തര വേളയിലാണ്. ഇതിനു പകരം മറ്റു ചികിത്സകൾ തുടങ്ങുന്ന സമയത്തു തന്നെ സാന്ത്വന പരിചരണവും ലഭിച്ചാൽ, രോഗിക്കും കുടുംബത്തിനും ശേഷിക്കുന്ന ജീവിതം വളരെ ഗുണമേന്മയുള്ളതാകുവാൻ സാധിക്കും.

രാജീവേട്ടൻ്റെ സാഹചര്യത്തിൽ ഓൺലൈൻ ഡോക്ടർ സേവനം ഉപയോഗിച്ചാൽ, മികച്ച ചികിത്സ ഉറപ്പുവരുത്തുവാൻ സാധിക്കും. വേദനയോടൊപ്പമുള്ള കുടുംബങ്ങളുടെ ബുദ്ധിമുട്ടുകളും ഒരേ സമയം ഫലപ്രദമായി നേരിടാൻ സാന്ത്വന പരിചരണം സേവനത്തിനു മാത്രമേ പറ്റൂ.

ഡോക്ടറെ വീഡിയോ കോൾ അഥവാ ഓഡിയോ കോൾ മുഖേന കാണുവാനും സംസാരിക്കാനും സാധിക്കും. മരുന്നിൻ്റെ കുറിപ്പും ലഭിക്കും. പോരാത്തതിന് സ്ഥിരമായി എപ്പോൾ വേണമെങ്കിലും സേവനം ഉപയോഗിക്കാവുന്നതാണ്. വളരെ അധികം ആളുകൾ ഓൺലൈൻ പരിശോധന ചെയ്യുന്നത് കാരണം. എളുപ്പത്തിലും സൗജന്യമായി ഇത്തരം സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഡോഫോഡി സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികൾക്കു സൗജന്യമായി ഓൺലൈൻ ഡോക്ടർ, അതും സാന്ത്വന പരിചരണത്തിൽ പ്രാമുഖ്യമുള്ള ഡോക്ടർമാരുടെ സേവനം നൽകുന്നു. നിങ്ങൾക്കും ഇത്തരം സേവനം ആവശ്യമുണ്ടെങ്കിൽ, താഴെ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. അത്തരം സേവനം ആവശ്യമുള്ള രോഗികൾ നിങ്ങളുടെ കുടുംബത്തിലോ സുഹൃത്തിനോ ആവശ്യമുണ്ടോ എന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ ഈ ലേഖനം അവരുമായി പങ്കിടുക.

പോസ്റ്റ് പങ്കിടുക:
Dr Prasoon C യുടെ ചിത്രം

ഡോ. പ്രസൂൺ സി.

ഡോ. പ്രസൂൺ, എംബിബിഎസ്, ബിസിസിപിഎം, 15 വർഷത്തെ പരിചയമുള്ള ഒരു മെഡിക്കൽ ഡോക്ടറാണ്, ഡോഫോഡിയുടെ സ്ഥാപകനുമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) അംഗമെന്ന നിലയിൽ, ജീവിതശൈലി രോഗങ്ങൾ, ഭക്ഷണക്രമം, ഫിറ്റ്നസ്, പാലിയേറ്റീവ് കെയർ എന്നിവയിൽ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം വ്യാപിച്ചിരിക്കുന്നു. ടെലിമെഡിസിൻ വഴി എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യമുണ്ട്.

നിങ്ങൾക്ക് ഇതുകൂടി ഇഷ്ടപ്പെട്ടേക്കാം

ഓൺലൈൻ കൺസൾട്ടേഷനുകളെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

പണമടച്ചതിന് ശേഷം, നിങ്ങളുടെ കൺസൾട്ടേഷൻ ഡോക്ടർ അംഗീകരിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്യുന്നതിനും ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് അസിസ്റ്റന്റ് നിങ്ങളെ ഫോണിലോ വാട്ട്‌സ്ആപ്പിലോ ബന്ധപ്പെടും. നിങ്ങൾക്കും ഡോക്ടർക്കും സൗകര്യപ്രദമായ സമയത്ത് നിങ്ങളുടെ ഡോക്ടർ വിളിക്കും. 

അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്ക്, ദയവായി നിങ്ങളുടെ അടുത്തുള്ള ആശുപത്രി സന്ദർശിക്കുക. ഡോഫോഡി കൺസൾട്ടേഷനുകൾ അടിയന്തര സാഹചര്യങ്ങൾക്കുള്ളതല്ല, ഡോക്ടറുടെ സേവനം ലഭ്യമാകുമ്പോൾ ഷെഡ്യൂൾ ചെയ്യപ്പെടും.

ഞങ്ങളുടെ ഡോക്ടർമാർ ഫോണിലൂടെയോ ഗൂഗിൾ മീറ്റിലൂടെയോ ചിലപ്പോൾ വാട്ട്‌സ്ആപ്പ് വഴിയോ വിളിക്കും. നിങ്ങൾ ഒരു കൺസൾട്ടേഷനുള്ള പണമടയ്ക്കൽ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ലോകത്തെവിടെയായിരുന്നാലും ഞങ്ങളുടെ ഡോക്ടർ നിങ്ങളെ ബന്ധപ്പെടുമെന്ന് ഉറപ്പാക്കുക. ഡോക്ടറുമായി ഏറ്റവും മികച്ച ആശയവിനിമയത്തിനായി ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ഓഫീസർ നിങ്ങളെ സഹായിക്കും. കൂടുതൽ ചോദ്യങ്ങളുണ്ടോ? ഞങ്ങളുടെ പരിശോധിക്കുക പതിവ് ചോദ്യങ്ങൾ പേജ്

ഒരു അഭിപ്രായം ഇടൂ