ആശയക്കുഴപ്പമുണ്ടോ? ഒരു രണ്ടാം വിദഗ്ധ ഡോക്ടറുടെ അഭിപ്രായം ഓൺലൈനിൽ നേടുക

വിഷമം തരുന്ന വാർത്തകൾ ഡോക്ടറിൽ നിന്നും ലഭിക്കുമ്പോൾ, നമ്മൾ പലപ്പോഴും മറ്റൊരു ഡോക്ടറുടെ ഉപദേശം തേടാറുണ്ട്.  ആദ്യത്തെ ഡോക്ടറിൽ  തൃപ്തിയില്ലെന്നതിന്റെ കാരണം, രണ്ടാമത്തെ ഡോക്ടറുടെ ഉപദേശം എത്ര തവണ നിങ്ങൾ സ്വീകരിച്ചിട്ടുണ്ട്? ഇത് എല്ലായ്പ്പോഴും സംഭവിക്കുന്നു, ഈ ലേഖനത്തിൽ, ഞാൻ ഓൺലൈൻ കൺസൾട്ടേഷനെകുറിച്ചും ഡോക്ടർ  രണ്ടാം അഭിപ്രായം  എളുപ്പത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും എഴുതുന്നു.

ശസ്ത്രക്രിയ ചെയ്യണോ അതോ വേണ്ടയോ?

നിങ്ങളുടെ ഡോക്ടറുടെ കൃത്യമായ ഉപദേശം ഉണ്ടെങ്കിൽ പോലും ചെയ്യാനുള്ള ഏറ്റവും വിഷമകരമായ തീരുമാനങ്ങളിൽ ഒന്നാണ് ശസ്ത്രക്രിയക്ക് വിധേയനാകണോ അല്ലയോ എന്ന്. രണ്ടാമത്തെ സർജന്റെ അഭിപ്രായം തേടേണ്ട നിരവധി സാഹചര്യങ്ങളുണ്ട്,  ഉദാഹരണത്തിന് .

ഹെർണിയ റിപ്പയർ

സിസ്ററ് എക്സിഷൻ

കൊലെക്സിസ്റ്റക്റ്റമി (പിത്തസഞ്ചി  നീക്കം ചെയ്യൽ)

ഹൃദയസൂഷ്മധമനി രോഗത്തിനുള്ള ബൈപാസ് ശസ്ത്രക്രിയ

വെരികോസ് വെയ്‌ൻസ്‌

കോസ്മെറ്റിക് പ്ലാസ്റ്റിക് ശസ്ത്രക്രിയ

ക്യാൻസറിനു ശമിപ്പിക്കൽ അല്ലെങ്കിൽ പ്രതിരോധ ശസ്ത്രക്രിയ

അംഗച്ഛേദനം

താക്കോൽദ്ധ്വാര ശസ്ത്രക്രിയ vs തുറന്ന ശസ്ത്രക്രിയ

ഒരു നിമിഷം ഈ മുകളിൽ പറഞ്ഞിരിക്കുന്ന ഓരോ സാഹചര്യങ്ങൾ നിങ്ങൾ ഒന്ന് ചിന്തിച്ചാൽ, ഒരു രോഗിയുടെ മുൻകരുതൽ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നിങ്ങൾക്ക് മനസ്സിലാക്കും.

കഴിഞ്ഞ 2 മാസങ്ങൾക്കു മുൻപ് എൻ്റെ അമ്മാവൻെറ ഇടത് മുൻഭാഗത്തെ പ്രധാന ഹൃദയ ധമനിയുടെ ബ്ലോക്കിന്റെ ശമീപനത്തിനു ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി. എന്റെ സുഹൃത്തുക്കൾ ആയിരുന്ന മറ്റു കാർഡിയോളജിസ്റ്റുകളുമായി ചർച്ച ചെയ്തു, എന്നിട്ടു തുറന്ന ബൈപാസ് ഗ്രാഫ്റ്റിലേക്ക് പോകാനുള്ള തീരുമാനം എടുത്തു. ഒരു സാധാരണ വ്യക്തിക്ക്, ഇത്തരമൊരു  സൗകര്യമോ സാഹചര്യമോ ലഭ്യമാകില്ല. ഇതിനെയാണ്  ‘ഡോഫോഡി’ പോലുള്ള ഒരു സേവനം ഉപകരിക്കുന്നത്. ആപ്ലിക്കേഷനിൽ അല്ലെങ്കിൽ വെബ്സൈറ്റിലൂടെ ഒരു ചെറിയ പേയ്മെന്റ് നടത്തുന്നതിലൂടെ, ഏതൊരു കാര്യത്തിനും കാർഡിയോളോജിസ്റ്റിനെയോ മറ്റേതെങ്കിലും സ്പെഷ്യാലിറ്റി ഡോക്ടറിനെയോ, മുഖാമുഖം സംസാരിക്കാനും അവരുടെ അഭിപ്രായങ്ങൾ നേടാനും കഴിയും.  ഇത് നിങ്ങളുടെ സമയം ലാഭിക്കുവാനും,  ഉചിതമായ തീരുമാനെടുക്കുവാനും സഹായിക്കും.

അടുത്ത തവണ നിങ്ങൾ ഒരു ചികിത്സാരീതിയായി ശസ്ത്രക്രിയ ചെയ്യുമ്പോൾ രണ്ടാമതൊരു അഭിപ്രായം തേടുക. കാരണം നിങ്ങളുടെ ശസ്‌ത്രജ്ഞന്‍ നിങ്ങൾക്ക് തിരഞ്ഞെടുക്കുവാൻ അര ഡസനോളം ശസ്ത്രക്രിയ ഓപ്ഷനുകൾ നൽകും. പിന്നീട് നിങ്ങൾക്ക് വിദഗ്ധോപദേശം ലഭിക്കാതെ തീരുമാനിക്കുകയോ അല്ലെങ്കിൽ നിരസിക്കുകയോ ചെയ്യാനാവില്ല.

സാന്ത്വന പരിചരണം vs പ്രതിരോധം

സാന്ത്വന പരിചരണ സേവനത്തെക്കുറിച്ചും അതിന്റെ അർത്ഥത്തെയും കുറിച്ച് നിങ്ങൾക്കെല്ലാം അറിയാം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കു സാന്ത്വന പരിചരണത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലേഖനത്തിലേക്ക് പോവുക : – കേരളത്തിലെ വേദനയും സാന്ത്വനപരിപാലന പരിപാടിയും.

മിക്ക രോഗികളും അർബുദത്തിന്റെ അവസാന ഘട്ടത്തിലാണ് രോഗനിർണയം നടത്തുക. അത്തരം സന്ദർഭങ്ങളിൽ, ഓങ്കോളജിസ്റ്റും, ശസ്ത്രജ്ഞനും രോഗിയെ സാന്ത്വന ചികിത്സയ്ക്ക് വിധേയനാക്കണമെന്ന് ഉപദേശിച്ചിരിക്കാം. ഇത്തരത്തിലുള്ള ഒരു ശസ്ത്രക്രിയയിൽ, അർബുദത്തിന്റെ സംയുക്തകോശവും, രോഗം ബാധിക്കാത്ത കോശങ്ങളും തുറന്ന ശസ്ത്രക്രിയയിലൂടെ ( ഓപ്പൺ സർജറി) നീക്കം ചെയ്‌ത്‌ രോഗിയുടെ ലക്ഷണങ്ങളെ ശമീപ്പിക്കുന്നു.  ചില സന്ദർഭങ്ങളിൽ സാന്ത്വന ചികിത്സ ഫലപ്രദമാണെങ്കിലും, രോഗി ചിലനേരങ്ങളിൽ സഹകരിക്കാറില്ല. മാത്രമല്ല, അത്തരം ശസ്ത്രക്രിയ ചെയ്യാനുള്ള ചെലവ് രോഗിയെ അസ്വസ്ഥനാക്കാൻ സാധ്യതയുണ്ട്. ആദ്യകാല ക്യാൻസർ ഘട്ടങ്ങളിൽ, രോഗിയെ സുഖപ്പെടുത്തുന്നതിൽ ശസ്ത്രക്രിയ വളരെ ഫലപ്രദമാണ്.  ഈ രീതിയിലുള്ള ശസ്ത്രക്രിയകൾ ഫലപ്രദവും ചിലസാഹചര്യങ്ങളിൽ അർബുദത്തെ പൂർണമായി ശമീപിക്കുന്നു.

ഇന്ത്യയിൽ സാന്ത്വന പരിചരണ സേവനങ്ങൾ ഇപ്പോഴും ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. രോഗികൾ തൻ്റെ അടുത്തുള്ള ഒരു സാന്ത്വന പരിപാലനത്തിൽ പരിശീലനം ലഭിച്ച ഒരു വിദഗ്ധ ഡോക്ടറെ ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം. “ഡോഫോഡി” മൊബൈൽ ആപ്ലിക്കേഷൻ അഥവാ വെബ്സൈറ്റ് ഉപയോഗിച്ച് ഡോക്ടറുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി  സാന്ത്വന ചികിത്സ ചെയ്യണോ അതോ പ്രധിരോധ ശസ്ത്രക്രിയ ചെയ്യണോ എന്ന് എളുപ്പത്തിൽ പരിശോധിക്കാനും തീരുമാനമെടുകുവാനും കഴിയും.

അർബുദത്തിന്റെ ഗുരുതരമായ ഘട്ടത്തിൽ രോഗനിർണ്ണയമുണ്ടായ ഒരാളെ നിങ്ങൾക്കറിയാമെങ്കിൽ, ഡോക്ടർ സാന്ത്വന ശസ്ത്രക്രിയയ്ക്ക് ഉപദേശം നൽകുന്നുവെങ്കിൽ, “ഡോഫോഡി” ഉപയോഗിക്കാൻ ഓർമ്മിക്കുക!

ചില വൈദ്യ സാഹചര്യങ്ങൾ

ചില വൈദ്യ നടപടികളും, എല്ലാ ശസ്ത്രക്രിയകളും എന്നിവ വളരെ ചെലവേറിയതും, മാത്രമല്ല  അമിതമായി ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുവാൻ കഴിവുള്ളതാണ് . ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ, ഇത്തരമൊരു  ചികിത്സ രീതി മാത്രം ചെയ്യുക എന്ന് ഉപദേശിച്ചാൽ നിങ്ങൾ ധർമ്മസങ്കടത്തിലാവും തീർച്ച. ഇത്തരം സാഹചര്യങ്ങൾ എന്തായിരിക്കുമെന്ന് ആശങ്കയുണ്ടോ? ചില ഉദാഹരണങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു.

ആൻജിയോഗ്രാം

ആൻജിയോപ്ലാസ്റ്റി (രക്തധമനി നന്നാക്കല്‍)

ഡയാലിസിസ്

റയിൽസ് ട്യൂബ് ഫീഡിംഗ്

എല്ലു പൊട്ടുന്നതിനായി പ്ലാസ്റ്ററിങ്

അസറ്റിസ് ദ്രാവകം ടാപ്പിംഗ്

ഈ പ്രവർത്തനങ്ങളിൽ ചിലത് നിങ്ങൾക്ക് പരിചയമില്ലാത്തതായിരിക്കാമെന്ന് ഞാൻ അറിയുന്നു, അതിനാൽ നിങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്ന നടപടികൾ കൂടുതലറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, താഴെ ഒരു അഭിപ്രായം നൽകുക അല്ലെങ്കിൽ ‘Google’ ചെയ്യുക. ഇത്തരം പ്രക്രിയയ്ക്ക് നിങ്ങൾ ആശുപത്രിയിൽ ആയാൽപ്പോലും, ആ മേഖലയിൽ വൈദഗ്ധ്യം നേടിയ ഒരു ഡോക്ടറിൽ നിന്ന് രണ്ടാമത്തെ അഭിപ്രായം ലഭിക്കുന്നത് എത്രത്തോളം ഉത്തമമായിരിക്കും? മറ്റൊരു ഉപായം ഉണ്ടെങ്കിൽ എന്തുംകൊണ്ടും ഗുണകരമല്ലേ?

മരുന്നുകൾ

ക്ഷയരോഗ വിരുദ്ധ തെറാപ്പിയിൽ (ATT) ആരംഭിച്ച പല കുഞ്ഞുങ്ങളും എനിക്ക് അറിയാം, കാരണം അവരുടെ ‘മൺടൂ ടെസ്റ്റ്’ (Mantoux Test) പോസിറ്റീവ് ആയിരുന്നു! ATT ചെലവേറിയത്‌ മാത്രമല്ല,അതിന്റെ ചികിത്സ കാലാവധി ആറ് മാസക്കാലം നീണ്ടു നില്കും! ഇത് കാരണം മാതാപിതാക്കൾ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ സൗജന്യമായി ലഭിക്കുന്നതാണ് എന്ന് അറിയാതിരിക്കുകയും, പ്രാദേശിക മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു.

കീമോതെറാപ്പി മരുന്നുകൾ വിലകൂടുതലാണെങ്കിലും അല്പം ഒന്ന് പരിശ്രമിച്ചാൽ നിങ്ങൾക്ക് താങ്ങാനാവുന്ന സമാന മരുന്നുകൾ കണ്ടെത്താം. ചികിത്സാരീതി തിരഞ്ഞെടുക്കുന്നതിനോ ചില വിലകൂടുതലുള്ള മരുന്നുകൾ ഒഴിവാക്കുന്നതിനോ ഒരു ഡോക്ടറുടെ സഹായം ഓൺലൈൻ കൺസൾട്ടേഷനിൽ വരുമ്പോൾ ‘ഇരട്ടി മധുരം’ പോലെ ആകും. എ.ടി.ടി, ആൻറി-ലെപ്രോസി ചികിത്സ തുടങ്ങി ദീർഘകാല ചികിത്സകൾ തുടങ്ങുന്നതിനു മുമ്പ് ഡോഫോഡിയിലൂടെ രണ്ടാം ഡോക്ടറുടെ അഭിപ്രായം തേടുക.

പരിശോധന

സിടി സ്കാൻ എടുക്കുന്നത് 50 എക്സ്-റേ എടുക്കുന്നതിനു തുല്യമാണ്ണെന്ന് നിങ്ങൾക്ക് അറിയാമോ? താങ്കൾക്ക് ലഭ്യമായ ഓപ്ഷനിൽ പരിശോധന ഏറ്റവും മികച്ചതാണ് എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അതിനെ വിധേയമാവുക, അല്ലാത്തപക്ഷം ചില പരിശോധനകൾ ഒഴിവാക്കണം.  രക്തസ്രാവം, എല്ലിന്റെ ഘടന, മറ്റ് ആന്തരിക വൈകല്യങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള ഒരു മികച്ച ഉപകരണമാണ് സി ടി സ്കാൻ. എന്നിരുന്നാൽ തുടർച്ചയായി സി ടി സ്കാൻ പരിശോധന ചെയ്യുകയാണെങ്കിൽ ഓൺകോജൻസിസ് കാരണം അർബുദം ഉണ്ടാകുവാൻ സാധ്യതയുണ്ട്. മറുവശത്ത്, എംആർഐ പൂർണ്ണമായും സുരക്ഷിതമാണ്. ദോഷകരമായ കിരണങ്ങളെ പേടിക്കേണ്ട ആവശ്യമില്ല. PET സ്കാൻ സിടി സ്കാനുകൾക്ക് സമാനമാണ്.

സി.ടി.റൂമിലേയ്ക്ക് പോകുന്നതിനുമുമ്പ് മറ്റൊരു റേഡിയോ ഡയഗനോസിസ്റ്റിക്കോ ഓങ്കോളജിസ്റ്റോ ഒത്തുചേർന്ന് രണ്ടാമതൊരു അഭിപ്രായം സ്വീകരിക്കുന്നതാന് നല്ലതെന്നു തോന്നുന്നില്ലേ?

‘രണ്ടാമത്തെ അഭിപ്രായം തേടുകയാണോ? ഡോഫോഡിയിൽ ഒരു സൗജന്യ അക്കൗണ്ട് സൃഷ്ടിച്ച്‌ ഇന്ന് തന്നെ ഡോക്ടറുടെ അഭിപ്രായം പ്രയോജനപ്പെടുത്തൂ’.

രണ്ടാമത്തെ അഭിപ്രായത്തിനായി നിങ്ങൾ ഏതെങ്കിലും ഓൺലൈൻ ഡോക്ടറുടെ സേവനം എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? ഈ ലേഖനത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് അഭിപ്രായം? നിങ്ങൾക്ക് ഇത് സഹായകരമാണെന്ന് തോന്നിയാൽ ദയവായി ഇത് സുഹൃത്തുക്കളുമായി പങ്കുവെക്കുക.

 

 

 

Share the Post:
Picture of Dr Prasoon C

Dr Prasoon C

Dr. Prasoon, MBBS, BCCPM, is a medical doctor with 15 years of experience and the Founder of Dofody. As a member of the Indian Medical Association (IMA), his expertise spans lifestyle diseases, diet, fitness, and palliative care. He is passionate about making quality healthcare accessible to all through telemedicine.

You Might Also Like

Got Questions About Online Consultations? Call or WhatsApp

frequently asked questions

After completing the payment, your consultation needs to be accepted by the doctor. Our customer support assistant will contact you on phone or WhatsApp to collect more details and to schedule the consultation. Your doctor will call at the time scheduled which is convenient for you as well as for the doctor. 

For urgent or emergency medical needs, please visit your nearest hospital. Dofody consultations are not for emergencies and are scheduled when the doctor is available.

Our doctors will  be calling through phone or Google Meet or sometimes through WhatsApp. If you have completed payment for a consultation, be assured that our doctor will reach you wherever in the World you. Our customer support officer will assist you for the best possible communication with the doctor. are! Got more questions? Check our FAQ page

Leave a Comment