പുകവലി ഉപേക്ഷിക്കുന്നതിനുള്ള ചില ലഘു നിർദേശങ്ങൾ

പുകവലിയുടെ അടിമത്തം കൊണ്ട് പുകവലിക്കാരന്റെ ആരോഗ്യം അപകടത്തിലാവുന്നു എന്ന് മാത്രമല്ല, സത്യത്തിൽ, പുകവലിയുടെ ഫലമായി കുടുംബവും, സുഹൃത്തുക്കളും പിന്നെ മുഴുവൻ സമുദായവും ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു. എല്ലാ പുകവലിക്കാരും പുകവലി മൂലം ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടാവും എന്നറിയാമെങ്കിലും, ഭൂരിപക്ഷം പുകവലിക്കാർ ജീവിതത്തിൽ ഒരു വട്ടമെങ്കിലും പുകവലി അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടാകും. ഓരോ തവണയും അവരുടെ പരാജയപ്പെട്ട കഥ വിവരിക്കുമ്പോൾ, അവർ പുകയില ഉത്പന്നങ്ങളുടെ കാരുണ്യത്തിൻ കീഴിലാണെന്ന് തോന്നുന്നു. പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് അവർ സ്വയം ബലഹീനനാണെന്ന് കരുതുന്നു.

സിഗരറ്റ് പുകവലി അല്ലെങ്കിൽ മറ്റേതെങ്കിലും പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ, മനുഷ്യശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ഇതിന്റെ അപകടകരമായ അനന്തരഫലങ്ങൾ സൃഷ്ടിക്കും. പുകവലി ഉപേക്ഷിക്കുക എന്ന തീരുമാനം എടുക്കുന്നതിനു മുമ്പ്, പുകവലി മൂലം ശരീരത്തിനുണ്ടാവുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക എന്നുള്ളത് നല്ലൊരു ആശയം തന്നെയാണ്.

 

നിങ്ങൾ അത്തരത്തിലുള്ള പ്രചോദനമുള്ള വ്യക്തിയാണെങ്കിൽ, നിങ്ങൾക്ക് പുകവലി ഉപേക്ഷിക്കാൻ ചില മാർഗ്ഗനിർദേശങ്ങൾ ഇതാ:

 

നിക്കോട്ടിൻ റീപ്ലേസ്മെൻറ് തെറാപ്പി (NRT)

പുകവലി ഉപേക്ഷിക്കാൻ വേണ്ടി ഡോക്ടറുടെ ഉപദേശം തേടുന്ന ഓരോ വ്യക്തികളും വാസ്തവത്തിൽ പുകവലി ഉപേക്ഷിക്കാനുള്ള ഒരു എളുപ്പവഴിയാണ് അന്വേഷിക്കുന്നത്. അതുകൊണ്ട് നിക്കോട്ടിൻ റീപ്ലേസ്മെൻറ് തെറാപ്പി തന്നെയാണ് പുകവലി ഉപേക്ഷിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം.

Nicorette Nasal spray 

സിഗററ്റിന്റെ ഒരു സജീവ ഘടകമാണ് നിക്കോട്ടിൻ. ഗം, ഔഷധഗുളിക, പാച്ച്, അനുനാസിക സ്പ്രേ, ഇന്‍ഹേലര്‍ തുടങ്ങിയവയിൽ നിന്നും പുകവലിക്കാരെ പുകവലിക്കാനുള്ള ആസക്തി നൽകുന്ന നിക്കോട്ടിൻ ഉണ്ട്. ഒരു രോഗി പുകവലിക്കാനുള്ള ആസക്തി തോന്നുമ്പോൾ, ഏതെങ്കിലും ഒരു NRT- കളുടെ പ്രയോഗം കൊണ്ട് ആസക്തിയിൽ നിന്നും കടക്കാൻ സഹായിക്കുന്നു.

ആദ്യ ഘട്ടത്തിൽ, NRT മുടക്കിയിട്ട് ഒരു സിഗരറ്റ് വലിച്ചിരുനെങ്ങിൽ പ്രശ്നമല്ല, എന്നിരുന്നാൽ നിങ്ങൾ അടുത്ത തവണ NRT തുടർച്ചയായി നിലനിർത്തേണ്ടതും, പരാജയപ്പെട്ടുവെന്ന് കരുതാതെ തെറാപ്പി തുടരുക തന്നെ ചെയ്യുക.

ഇതിനെ ഞങ്ങൾ NicoDerm CQ പാച്ചുകൾ ശുപാർശ ചെയ്യുന്നു. അതിനെക്കുറിച്ചുള്ള അവലോകനം ഇവിടെ വായിക്കുക.

മറ്റൊരു നിർദേശം ഇതാ: NRT-കളോടൊപ്പം സിഗരറ്റുകൾ വഹിക്കരുത്. സിഗരറ്റ് പായ്ക്കിനുപകരം നിങ്ങൾ പോകുന്നിടത്തെല്ലാം NRT എടുക്കുക.

 

ഒരു തീയതി തിരഞ്ഞെടുക്കുക

നിങ്ങൾ പുകവലി ഉപേക്ഷിക്കാൻ പോകേണ്ട ടാർഗറ്റ് തീയതി സജ്ജീകരിക്കുമ്പോൾ എല്ലായ്പ്പോഴും ഇത് സഹായിക്കുന്നു. എല്ലാവർക്കും അറിയാം പുകവലി ഒരു ദിവസം കൊണ്ട് നിർത്താൻ സാധിക്കില്ല എന്നുള്ളത്. അത് സമയം എടുക്കുകയും, ഒരു ടാർഗറ്റ് തിയതി തിരഞ്ഞെടുക്കുമ്പോൾ പുകവലി ഉപേക്ഷിക്കുന്ന ജോലി ആരംഭിക്കുന്നതിനുള്ള ശരിയായ മാർഗ്ഗവുമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജന്മദിനം അല്ലെങ്കിൽ പുതുവർഷ തീരുമാനത്തിലെ ഒരു ഭാഗമാകുന്നത്‌ എന്നീ കാര്യങ്ങൾ വെച്ച്  ആരംഭിക്കാൻ നല്ല ആശയങ്ങളാണ്.

പൂർണമായി പുകവലി ഉപേക്ഷിക്കാൻ എടുക്കുന്ന തീരുമാനത്തിന് നിങ്ങൾ കണ്ടെത്തുന്ന തീയതി നല്ലവണ്ണം മുൻകൂറായി ആസൂത്രണം ചെയ്തത് ആയിരിക്കണം. നിങ്ങൾ വർഷത്തിൽ വളരെ അധികം പ്രചോദിതരാകുന്ന കാലയളവ് തിരഞ്ഞെടുക്കുക കാരണം അത് നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട്  സമ്മർദ്ദവും കുറവായിരിക്കും എന്നതുകൊണ്ടാണ്.

നിങ്ങളുടെ സമയവും നന്നായി ആസൂത്രണം ചെയ്തു നിങ്ങളുടെ സമയക്രമപ്പട്ടിക മതിയായ മാറ്റങ്ങൾ വരുത്തുക, അങ്ങനെ നിങ്ങൾക്ക് പ്ലാനിംഗ് പിന്തുടരാനും പുകവലി ഉപേക്ഷിക്കാനുള്ള ശ്രമത്തിൽ വിജയിക്കാനും കഴിയും.

 

മനസ്സിന്റെ ശ്രദ്ധ തെറ്റിക്കുക

ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ടാണ് ഒരു വ്യക്തി പുകവലിക്കുന്നത്. ഉദാഹരണത്തിന്, ചില ആളുകൾ പ്രഭാതത്തിൽ വയറ്റിനൊഴിവാക്കാൻ പുകവലിക്കണം, ചിലർ അസ്വസ്ഥരാകുമ്പോൾ സിഗരറ്റ് വലിക്കുന്നു.

നിങ്ങൾ പുകവലിക്കാൻ ഏറ്റവും സാധ്യതയുള്ള സാഹചര്യം എന്താണെന്ന് തിരിച്ചറിയുക. ഇത് പുകവലി ഉപേക്ഷിക്കുന്ന പ്രക്രിയയിൽ തന്നെ ചെയ്യേണ്ടതാണ്. ആ സാഹചര്യങ്ങൾ ഏതാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, ആ പ്രത്യേക സാഹചര്യത്തിന് അനുയോജ്യമായ മറ്റു പല ഇതര കർമ്മപരിപാടികളുടെ നിങ്ങളുടെ മനസ്സിന്റെ ശ്രദ്ധ തെറ്റിക്കുക.

ഉദാഹരണത്തിന്, നിങ്ങളുടെ വയറ്റിനൊഴിവാക്കാൻ പുകവലിക്കുന്നതിന് പകരം രാവിലെ പത്രങ്ങൾ വായിക്കാൻ ശ്രമിക്കുക.

നിങ്ങൾക്ക് (എന്നെ പോലെ) ലേഖനങ്ങളെഴുതാൻ കഴിവുണ്ടെങ്കിൽ, എപ്പോഴൊക്കെയാണോ പുകവലിയുടെ ആസക്തി വരുന്നത് അപ്പോഴൊക്കെ ലേഖനങ്ങൾ എഴുതുക. നിങ്ങൾക്ക് എഴുതാൻ വാക്കുകളില്ലെങ്കിൽ പുകവലി ഉപേക്ഷിക്കുന്നതിന്റെ ആനുകൂല്യങ്ങളുടെ പറ്റി ലിസ്റ്റ് എന്തുകൊണ്ട് എഴുതിക്കൂടാ?

എന്തുകൊണ്ട് ‘ക്വിറ്റ് സ്മോക്കിങ്ങ്’ പോലെ ഓൺലൈൻ ഫോറങ്ങളിൽ ചേർന്ന്, നിങ്ങളുടെ മനസ്സ് മാറ്റാൻ ചർച്ചയിൽ പങ്കെടുത്തുകൂടാ? ബ്ലോഗുകളിൽ വിജയകരമായ കഥകൾ വായിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രചോദനം ലഭിക്കാനും ശരിയായ ആശയങ്ങൾ കണ്ടെത്താനും കഴിയും.

നിങ്ങളുടെ ഉദാസീനമായ ജീവിതശൈലി” അവസാനിപ്പിക്കാനും അതുപോലെ നിങ്ങളുടെ മനസ് നിയന്ത്രിക്കാനും ‘യോഗ’ സഹായിക്കും. ഈ സമയം കൊണ്ട് നീന്തൽ, ഓട്ടം, സൈക്ലിംഗ്, ജോഗിംഗ് തുടങ്ങിയ പുതിയ ഹോബികൾ പഠിക്കാനും ആസ്വദിക്കാനും ഉചിതമായ സമയം നോക്കി ഉപയോഗിക്കുക. ഇത്തരം ഹോബികൾ പുകവലി ഉപേക്ഷിക്കാൻ മാത്രമല്ല നിങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.

ഒരു “ബിഹേവിയർ കൌൺസലർ” അല്ലെങ്കിൽ സൈക്കോളജിസ്റ്റ്ന്റെ സഹായം തേടുന്നത് നിങ്ങളുടെ പ്രക്രിയ എളുപ്പമാക്കും, അതാണെനിക് അടുത്തതായി പറയാനുള്ളത്.

 

മറ്റു സഹായങ്ങൾ തേടുക

പുകവലി ഉപേക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അത് കൊണ്ട് നിങ്ങൾ കുടുംബാഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, സഹപ്രവർത്തകരുടെയും, സഹായം തേടാത്തത് എന്തുകൊണ്ട്? അവർ നിങ്ങളുടെ ഈ പ്രയാസകരമായ പരീക്ഷണ സമയം കടന്നു പോകുവാൻ നിങ്ങളെ സഹായിക്കുന്നതിൽ കൂടുതൽ സന്തോഷമുണ്ടാകുന്ന കാര്യമാണ്. നിങ്ങൾ തനിച്ചാകുമ്പോൾ ഒരു സിഗരറ്റ് വലിക്കുന്നതിനുള്ള ശക്തമായ ഒരു പ്രേരണ നിങ്ങൾക്കുണ്ടാവുമ്പോൾ, നിങ്ങളുടെ സുഹൃത്തിനെയോ കുടുംബാംഗത്തെയോ ഒരു വിളി വിളിച്ച് സഹായം തേടുക. ഇത്തരം സാഹചര്യത്തിൽ നിങ്ങൾക്ക് ലജ്ജ തോന്നേണ്ട കാര്യമില്ല, കാരണം പുകവലിക്കുന്നതിനോട് നിങ്ങൾ ഓരോ തവണയും എതിർക്കുമ്പോൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് ഒരു പടി കൂടി മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് ഓർക്കുക.

നിങ്ങൾക്ക് നിങ്ങളുടെ ജനറൽ പ്രാക്ടീഷണറുടെയോ അല്ലെങ്കിൽ സൈക്കോളജിസ്റ്റ് അല്ലെങ്കിൽ സൈക്യാട്രിസ്റ്റ്‌ന്റെ സഹായം തേടാവുന്നതാണ്.

 

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപെട്ടുവെന്നു പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് കൂടുതൽ ആശയങ്ങളുണ്ടെങ്കിൽ, ചുവടെ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. ഇതുപോലുള്ള കൂടുതൽ ലേഖനങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ ലഭിക്കുന്നതിനായി, ഈ പേജിന്റെ വലത്ത്‌ ഭാഗത്തായി സബ്സ്ക്രിപ്ഷൻ ബോക്സ് പൂരിപ്പിക്കുക.

നിങ്ങൾക്ക് വ്യക്തിഗതമായ സഹായം ആവശ്യം ഉണ്ടെങ്കിൽ ഡോഫോഡിയിൽ ഒരു സൈക്കോളജിസ്റ്റുമായി കോൺസൾറ്റഷൻ ബുക്ക് ചെയ്യുക

Share the Post:
Picture of Dr Prasoon C

Dr Prasoon C

Dr. Prasoon, MBBS, BCCPM, is a medical doctor with 15 years of experience and the Founder of Dofody. As a member of the Indian Medical Association (IMA), his expertise spans lifestyle diseases, diet, fitness, and palliative care. He is passionate about making quality healthcare accessible to all through telemedicine.

You Might Also Like

Got Questions About Online Consultations? Call or WhatsApp

frequently asked questions

Yes. Every article on the Dofody blog is authored or reviewed by qualified doctors and healthcare professionals from our panel. We prioritize evidence-based medical insights and ensure the content is tailored to the specific health needs and cultural context of the Kerala community. However, this information is for educational purposes and should not replace a personal diagnosis.

If your symptoms persist for more than 48–72 hours, worsen despite home care, or if you experience “Red Flag” symptoms (such as high fever, severe pain, or sudden weakness), you should seek professional help immediately. You can book an online consultation on Dofody to discuss your specific symptoms with a specialist from the comfort of your home.

Absolutely. If this article has raised questions about your health, you can connect with a specialist (such as a General Physician, Pediatrician, or Gynecologist) the Dofody. Our doctors can provide personalized advice, review your medical history, and issue e-prescriptions or lab referrals based on your specific needs.

Leave a Comment