ഡോഫോഡി ഡോക്ടർമാർ ചികില്സിക്കുന്ന ചില പൊതു ശിശുരോഗ പ്രശ്നങ്ങൾ

ബലഹീനമായ രോഗപ്രതിരോധ ശേഷി മൂലം മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ നേരിടാൻ സാധ്യത ഏറെയാണ് അതുകൊണ്ട് സ്വാഭാവികമായും അവരുടെ മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങളെ ഓർത്തു ഉത്കണ്ഠയുണ്ടാവും. ഡോഫോഡിയുടെ വീഡിയോ, ഓഡിയോ കോളുകളുടെ സംവിധാനം ഉപയോഗിച്ച് ഉടനെ കുട്ടിയുടെ രോഗാവസ്ഥയുടെ തീവ്രത വിലയിരുത്താൻ  ഡോക്ടർക്ക്  സാധിക്കുന്നു.

മിക്ക സന്ദർഭത്തിലും  രോഗചികിത്സ കുറിപ്പടിയോടെയോ അല്ലാതെയോ എളുപ്പത്തിൽ നൽകാൻ സാധിക്കും; എന്നാൽപോലും നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഞങ്ങളുടെ ഡോക്ടർമാർ എല്ലായ്‌പോഴും സന്നദ്ധരാണ്. നിങ്ങളുടെ കുഞ്ഞുങ്ങളുടെ ചികിത്സ ഡോഫോഡിയുടെ സേവനം ഉപയോഗിച്ച് വീട്ടിൽ നിന്നും ലഭിക്കുന്നതുകൊണ്ടു, ഒരു ആശുപത്രിയിൽ നിന്നോ ക്ലിനിക്കിൽ നിന്നോ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട അണുബാധകളിൽ നിന്നും അപകട സാധ്യത എല്കാതിരിക്കാൻ കഴിയും. നേരിട്ടൊരു ഡോക്ടറെ കാണിക്കാതെ 75 % കുട്ടികളിൽ കാണുന്ന ആരോഗ്യ പ്രശ്നങ്ങൾ ഫലപ്രദമായി ഒരു ഡോക്ടറിന് ഡോഫോഡി ഉപയോഗിച്ച് പരിഹരിക്കാൻ സാധിക്കുന്നതാണ്. കുട്ടികളിൽ ഉണ്ടാകുന്ന ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഏതെല്ലാമെന്ന് നമ്മുക്ക് നോക്കാം.

ചർമ്മ പ്രശ്നങ്ങൾ

ചർമ്മത്തെ ബാധിക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ 

മനുഷ്യശരീരത്തിൽ ഏറ്റവും വലിയ അവയവം തന്നെയാണ് ത്വക്ക്‌ അഥവാ ചർമ്മം. അതുകൊണ്ടു തന്നെ അവയെ ഒരുപാട് രോഗപ്രശ്നൾക്ക് വിധേയമാക്കാൻ സാധ്യതയുണ്ട്. കുട്ടികളിൽ അനുഭവപ്പെടുന്ന അലർജികൾ, ചൂടുകുരു, പ്രാണികളിൽ നിന്നും കടിയേൽക്കുക, ചതവ്‌, പുണ്ണ്, വ്രണം, ത്വക്ക് സംബന്ധമായ കുരുക്കൾ, ചർമ്മത്തിലുണ്ടാവുന്ന നിറവ്യത്യാസം, പാണ്ഡുകൾ എന്നിവയാണ് കുട്ടികളിൽ ഏറ്റവും സാധാരണമായി കാണുന്ന ചർമ്മ രോഗങ്ങൾ.

ഞങ്ങൾ എങ്ങനെ രോഗപരിശോധന നടത്തുന്നു?

ഞങ്ങളുടെ വീഡിയോ കോളുകളുടെ സഹായത്താൽ, മുഖഭാവങ്ങൾ, ലക്ഷണങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിലൂടെ ഡോക്ടർമാർക്ക് ചർമ്മത്തിന്റെ അവസ്ഥ കാണാൻ സാധിക്കുന്നതാണ്.

ക്യാമറ ഉപയോഗിച്ച്

നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്നും ഉയർന്ന റെസൊല്യൂഷനുള്ള ചിത്രങ്ങൾ ഡോഫോഡിയുടെ ആപ്പ് വഴി കൈമാറുന്നതിലൂടെ ഡോക്ടർമാർക്ക് രോഗനിര്‍ണ്ണയം കൃത്യമായി നിരീക്ഷിക്കാൻ അവസരം നൽകുന്നു. ഇതെങ്ങനെ ചെയ്യണമെന്ന് അറിയാൻ ഈ ലേഖനം വായിക്കുക.

ശിശുക്കൾക്ക് നൽകുന്ന ചില പൊതുവായ ചികിത്സകൾ

ശിശുവിന്റെ രോഗാവസ്ഥയെ ആശ്രയിച്ച്, ചില വീട്ടു  പ്രതിവിധികളും, വൈദ്യചികിത്സയും ഡോക്ടർക്ക് നിർദ്ദേശിക്കാവുന്നതാണ്. ലവണങ്ങൾ, ക്രീമുകൾ, കുറിപ്പടി മരുന്നുകൾ, ഗാർഹിക ഉപാധികൾ എന്നിവയാണ് സാധാരണമായി കുട്ടികൾക്ക് നൽകുന്ന ചികിത്സാരീതികൾ.

ജലദോഷം, ചുമ, പകര്‍ച്ചപ്പനി

Investigation, consultation, pediatrics

ഉപരിതല ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിന് നേരിട്ട് ഒരു ശിശുരോഗ വിദഗ്ധനെ സന്ദർശിക്കുന്നതിന് ബുദ്ധിമുട്ട് ഒഴിവാക്കി, നിങ്ങൾക്ക് ഡോഫോഡിയുടെ ആപ്പ് ഉപയോഗിച്ച് സമയം ലാഭിക്കാൻ കഴിയും.

രോഗനിർണ്ണയം- കേൾവിയിലൂടെ

രോഗലക്ഷണങ്ങൾ, സമീപകാല യാത്രകൾ, ഭൂതകാല ചരിത്രം, നിലവിലെ ചുറ്റുപാടുകളുടെ അവസ്ഥകൾ എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർ ആപ്പ് വഴി വിവരങ്ങൾ ശേഖരിക്കുമ്പോൾ ഉപരിതല ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധകളിൽ നിന്നും ഉത്തമ ചികിത്സ രീതി നിശ്ചയിക്കാൻ സാധിക്കും.

രോഗനിർണ്ണയം – പരിശോധനയും പരീക്ഷയും

thonsils

വീഡിയോ കോളുകളുടെ സഹായത്താൽ രോഗിയുടെ തൊണ്ടയിലെ നീർക്കെട്ട് അല്ലെങ്കിൽ തൊണ്ടയിലെ അടയാളങ്ങൾ പരിശോധിക്കാൻ സാധിക്കും. വേദനയും സമ്മർദ്ദമുള്ള ഭാഗത്ത് ദ്രാവക ശേകരണമോ, ബ്രോങ്കൈറ്റ്‌സിന്റെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ദൃശ്യവും വാക്കാലുമുള്ള സൂചനകൾ കൊണ്ട് ഡോക്ടർക്ക് പരിശോധിക്കാൻ സാധിക്കുന്നതാണ്.

ചില സാഹചര്യങ്ങളിൽ ഡോക്ടർമാർക്ക് വീഡിയോ കോളുകളിലൂടെ കുട്ടികളുടെ ആരോഗ്യ അവസ്ഥ ഉത്തമമായി ശേഖരിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ, അവർ നിങ്ങളോട് നേരിട്ട് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തുന്നതിന് വേണ്ടി ഉപദേശിക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ പണം ഡോഫോഡി തിരികെ നൽകുന്നതാണ്.

ഞങ്ങൾ ചികില്സിക്കുന്ന മറ്റു ആരോഗ്യ സാഹചര്യങ്ങൾ

child nutrition

നിങ്ങളുടെ കുട്ടിക്ക് വളർച്ച, പെരുമാറ്റം, മറ്റു കഴിവുകൾ എന്നിവയിൽ പുരോഗമനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

നിങ്ങളുടെ കുട്ടിയുടെ വാക്‌സിൻ കുത്തിവെപ്പുകളുടെ സംശയങ്ങൾ ദൂരീകരിക്കുക, ഉപദേശം നൽകുക.

കുട്ടികളെ ശരിയായ രീതിയിൽ അച്ചടക്കത്തോടെ വളർത്തുവാനുള്ള നിർദേശങ്ങളും ഉപദേശങ്ങളും നൽകുക.

അവധി ദിവസങ്ങളിൽ നിങ്ങൾ സ്ഥിരമായി കാണിക്കുന്ന ഡോക്ടറെ ലഭിക്കാത്ത സാഹചര്യങ്ങളിൽ ശിശുരോഗങ്ങൾക്ക് പരിഹാരം നൽകുക.

നിങ്ങളുടെ കുട്ടിയുടെ അസുഖങ്ങൾ, അണുബാധകൾ, മുറിവുകൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ കണ്ടെത്തുന്നതും കൈകാര്യം ചെയ്യുക..

നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം, സുരക്ഷ, പോഷകാഹാരം, ശാരീരികസ്വാസ്ഥ്യം എന്നീ ആവശ്യങ്ങൾ കുറിച്ചുള്ള വിവരങ്ങൾ നൽകുക.

നിങ്ങളുടെ കുട്ടിയുടെ വളർച്ചയെയും പോഷണത്തിനും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.

നിങ്ങളുടെ കുട്ടിയ്ക്ക് ശിശുരോഗ വിദഗ്ധരുടെ പരിധിക്കപ്പുറം ശ്രദ്ധ നൽകേണ്ടതുണ്ടോ എന്ന് പ്രത്യേക വിദഗ്ധരുമായി കാണുകയോ സഹകരിക്കുകയോ ചെയ്യുക.

ഞങ്ങൾ ചികിത്സ നൽകാത്ത ചില സാഹചര്യങ്ങൾ

അസാധാരണമായ ചൂടുപൊങ്ങല്‍, മൃദുവായ ഉളുക്ക്, മറ്റ് ചെറിയ അസ്വസ്ഥതകൾ എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് വീഡിയോ കോൺഫറൻസുകളിലൂടെ പരിഹരിക്കാനും ചികിത്സിക്കാനും കഴിയും. എന്നിരുന്നാലും, ഗുരുതരമായതും ദീര്‍ഘകാലമായിട്ടുള്ള സാഹചര്യങ്ങൾക്ക് അടിയന്തിര ശാരീരിക വൈദ്യ സഹായം ആവശ്യമാണ്. വീണിട്ടുണ്ടാവുന്ന ചതവ്, നീർക്കെട്ട്, ശ്വാസം മുട്ടിക്കുക, കഠിനമായ പേശികൾ കീറുക, കടുത്ത അലർജികൾ, കണ്ണ് സംബന്ധിച്ചുള്ള ആഴത്തിലുള്ള മുറിവുകൾ എന്നിവയൊക്കെ ഉടൻ തന്നെ വൈദ്യ സഹായം നൽകേണ്ടതാണ്. കുട്ടികളിൽ ദീര്ഘനാളുകളായി ആവര്‍ത്തിക്കുന്ന രോഗപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവർക്ക് പതിവായി വ്യക്തിഗത ഡോക്ടറുടെ സഹായം എപ്പോഴും ആവശ്യമായി വരും. ഡോഫോഡി നിങ്ങളുടെ പ്രാഥമിക ശിശുരോഗവിദഗ്ദ്ധന്റെ ചികിത്സയ്ക്ക് പകരം വെയ്കുന്നതല്ല, മറിച്ച് നിങ്ങളുടെ പ്രാഥമിക ശിശുരോഗവിദഗ്ധനുമായി ചികിത്സകൾ കൃത്യമായി നിർവഹിക്കുന്നതാണ്‌ പ്രധാനം.

 

Dofody LOGO

Share the Post:
Picture of Dr Prasoon C

Dr Prasoon C

Dr. Prasoon, MBBS, BCCPM, is a medical doctor with 15 years of experience and the Founder of Dofody. As a member of the Indian Medical Association (IMA), his expertise spans lifestyle diseases, diet, fitness, and palliative care. He is passionate about making quality healthcare accessible to all through telemedicine.

You Might Also Like

Got Questions About Online Consultations? Call or WhatsApp

frequently asked questions

Yes. Every article on the Dofody blog is authored or reviewed by qualified doctors and healthcare professionals from our panel. We prioritize evidence-based medical insights and ensure the content is tailored to the specific health needs and cultural context of the Kerala community. However, this information is for educational purposes and should not replace a personal diagnosis.

If your symptoms persist for more than 48–72 hours, worsen despite home care, or if you experience “Red Flag” symptoms (such as high fever, severe pain, or sudden weakness), you should seek professional help immediately. You can book an online consultation on Dofody to discuss your specific symptoms with a specialist from the comfort of your home.

Absolutely. If this article has raised questions about your health, you can connect with a specialist (such as a General Physician, Pediatrician, or Gynecologist) the Dofody. Our doctors can provide personalized advice, review your medical history, and issue e-prescriptions or lab referrals based on your specific needs.

Leave a Comment