കുഞ്ഞു കട്ടിലിൽ നിന്നും വീണാൽ നിങ്ങൾ എന്ത് ചെയ്യണം? ന്യൂറോസർജൻ സംസാരിക്കുന്നു.

നിങ്ങളുടെ കുട്ടിക്ക് രണ്ടു വയസ്സാവുന്നതിന് മുന്നേ എത്ര പ്രാവശ്യം കട്ടിലിൽ നിന്നും അല്ലെങ്കിൽ ഉയരത്തിൽ നിന്നും താഴേക്ക് വീണിട്ടുണ്ടാവും, അതും തല ഇടിച്ചിട്ട്? എന്റെ മകന്റെ കാര്യമാണെങ്കിൽ ഞങ്ങൾ എന്നീട്ടില്ല കുറെ പ്രാവശ്യം വീണിട്ടുണ്ട്. പല പ്രാവശ്യം ഞങ്ങൾ പേടിച്ചിട്ടുണ്ട്, ഡോക്ടറിന്റെ അടുത്ത് പോയിട്ടുണ്ട്. പല തരത്തിലുള്ള അഭിപ്രായം നിങ്ങൾ കേട്ടിട്ടുണ്ടാവും, ചര്ധിച്ചിട്ടുണ്ടെങ്കിൽ കുഴപ്പമില്ല സ്കാൻ ചെയ്‌താൽ മതി, സ്കാൻ ചെയ്യണ്ട ഐസ് വെച്ചാൽ മതി കുഴപ്പമില്ല ഒബ്സർവേഷൻ മതി.
ഈ കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ വീഡിയോന്റെ വേറെ പ്രത്യേകത എറണാകുളം ജില്ലയിലെ ന്യൂറോസർജൻ Dr രാജീവ് രാജശേഖരനാണ് നിങ്ങൾക്ക് ഇത് പറഞ്ഞു തരുന്നത്.

ഏതൊക്കെ സന്ദർഭത്തിലാണ് ഡോക്ടറെ കാണേണ്ടത്?

  • കുഞ്ഞു വീണതിന് ശേഷം ഉടനെ ഛര്ദിക്കുകയാണെങ്കിൽ
  • കുട്ടിക്ക് 5 മിനുറ്റിൽ കൂടുതൽ അബോധാവസ്ഥ അല്ലെങ്കിൽ ഓർമ്മകുറവുണ്ടാവുക
  • കുട്ടി വലിയ ഉയരത്തിൽ നിന്നും വീഴുക / വാഹനാപകടങ്ങൾ മൂലം തെറിച്ചു വീഴുക തുടങ്ങിയവ ഉണ്ടെങ്കിൽ തലയിൽ പൊട്ടൽ, കണ്ണുകളിൽ അല്ലെങ്കിൽ ചെവികളിൽ നീരുണ്ടാവുക, മൂക്കിൽ നിന്നും വെള്ളം വരുക , ചെവിയിൽ രക്തസ്രാവം ഉണ്ടാവുക
  • അപസ്മാരം
  • കുഞ്ഞു വീണതിന് ശേഷം 1 മണിക്കൂറിനുള്ളിൽ നല്ല ഛർദിയുണ്ടെങ്കിൽ തീർച്ചയായും ഒരു ന്യൂറോളജിസ്റിനെ കാണേണ്ടതാണ്. എട്ടോ പത്തോ മണിക്കൂറിനു ശേഷം ഛർദി വരുവാണെങ്കിൽ ഒരു ഡോക്ടറിനെ കാണേണ്ട ആവശ്യമില്ല.

സി ടി (CT scan) vs എം ആർ ഐ (MRI Scan)

നിങ്ങളുടെ കുട്ടി ഒരു ശിശു ആണെങ്കിൽ മുലയൂട്ടുന്ന സമയത്ത് , അമിതമായ  ഉറക്കം, ശാരീരിക പ്രതികരണശേഷിയില്ലായ്മ, അപസ്മാരം, വീണതിന് ശേഷമുണ്ടാവുന്ന ഛർദി എന്നിവ ഉണ്ടാവുന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, തലച്ചോറിലെ രക്തസ്രാവം ഇല്ല എന്നുള്ളത് ഉറപ്പാക്കുന്നത് നന്നായിരിക്കും.

സിടി സ്കാൻ ഉപയോഗിക്കുന്നത് മൂലം ഡോകടർമാർ നിങ്ങളുടെ ശരീരത്തിലെ അവസ്ഥ കാണുവാൻ സഹായിക്കുന്നു. നിങ്ങളുടെ അവയവങ്ങൾ, എല്ലുകൾ, മറ്റ് ടിഷ്യുകൾ എന്നിവയുടെ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് എക്സ്-റേയും കംപ്യൂട്ടറുകളുടെ സംയുക്തം കൊണ്ടാണ് സാധിക്കുന്നത്. ഇത് സാധാരണ എക്സ്-റേനെ-ക്കാൾ കൂടുതൽ വിശദമായി കാണിക്കുന്നു. എംആർഐ ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് ശക്തമായ മാഗ്നറ്റ്, റേഡിയോ തരംഗങ്ങൾ, കടത്തിവിട്ട് നിങ്ങളുടെ ശരീരത്തിൽ വിശദമായ ചിത്രങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നു.

സി.ടി സ്കാനും എംആർഐയും രണ്ടും നിങ്ങളുടെ ശരീരത്തിനുള്ളിൽ ചിത്രങ്ങൾ പകർത്താൻ തന്നെയാണ് ഉപയോഗിക്കുന്നത്. എംആർഐയും സി.ടി സ്കാനിനും തമ്മിലുള്ള വലിയ വ്യത്യാസം എന്ന് പറയുന്നത് എംആർഐകൾ റേഡിയോ തരംഗങ്ങളും സി.ടി. സ്കാനുകളും എക്സ് രശ്മികൾ ഉപയോഗിക്കുന്നു എന്നതാണ്.എം ആർ ഐ സ്കാനിനെ അപേക്ഷിച്ച് സിടി സ്കാനുകൾ മനുഷ്യശരീരത്തിൽ കൂടുതൽ ദോഷം ചെയ്യും എന്ന് തന്നെയാണ്. അവയവങ്ങളുടെ വിശദമായ ചിത്രം ലഭിക്കുന്നതിന് ഒരു സാധാരണ സി.ടി സ്കാൻ 100 ലധികം X- റേകൾ എടുക്കും. നിങ്ങൾ ചിലപ്പോൾ ഇത് അറിയാമെങ്കിലും എന്നിരുന്നാൽ, ഡോക്ടറുടെ നിർദേശം അല്ലാതെ സി ടി സ്കാൻ എടുക്കരുത്. കുട്ടികളുടെ കാര്യത്തിൽ, ജനനം മുതൽ 5 വയസ്സ് വരെ ഏറ്റവും വേഗത്തിൽ മസ്തിഷ്ക വികസനം നടക്കുന്നത് കൊണ്ട്, ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കുട്ടികളെ അനാവശ്യ സി ടി സ്കാൻ-നെ വിധയമാകരുത്. അതുകൊണ്ട് തന്നെ, നിങ്ങളുടെ കുട്ടിയുടെ തലച്ചോറിന്റെ പരിക്കിനെ വേണ്ടി സി ടി സ്കാൻ-നെ വിധേയമാകുന്നതിനു മുൻപ് രണ്ടു വട്ടം ചിന്തിക്കുക.

ആദ്യം നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക. കൂടാതെ അത്തരം തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് Dofody ൽ ഒരു ന്യൂറോസർജന്റെയോ അല്ലെങ്കിൽ മറ്റൊരു ശിശുരോഗവിദഗ്ധനോടോ രണ്ടാം വിദഗ്ധ അഭിപ്രായം തേടുക.

ഈ വീഡിയോ ഒരു ന്യൂറോസർജനുമായിട്ടുള്ള ഒരു അഭിമുഖത്തിന്റെ ഭാഗമാണ്. ഇവിടെ നിങ്ങൾക്ക് ഈ വീഡിയോ പരമ്പരയുടെ ബാക്കി കാണാം.

നിങ്ങൾ ഈ വീഡിയോ ഇഷ്ടപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നു! നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം പറയുകയും പങ്കിടുകയും ചെയ്യുക, നിങ്ങൾ ഞങ്ങളുടെ  യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബ് ചെയ്യുവാനെങ്കിൽ  ഞങ്ങൾ അത് തീർച്ചയായും വിലമതിക്കും. സബ്സ്ക്രൈബുചെയ്യുമ്പോൾ, ബെൽ ഐക്കണിൽ ക്ലിക്കു ചെയ്യുവാൻ മറക്കരുത്, അതിനാൽ ഞങ്ങളുടെ വരാനിരിക്കുന്ന മറ്റു വീഡിയോകൾ നിങ്ങൾക്ക് നഷ്ടമാവില്ല.

ഞങ്ങളുടെ അനുഭവസമ്പന്നയായ ഡോക്ടർമാരോട് എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കാനും എപ്പോൾ വേണമെങ്കിലും ഉത്തരം നേടാനും കഴിയും. ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യുക! ഞങ്ങളുടെ ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

 

 

Share the Post:
Picture of Dr Prasoon C

Dr Prasoon C

Dr. Prasoon, MBBS, BCCPM, is a medical doctor with 15 years of experience and the Founder of Dofody. As a member of the Indian Medical Association (IMA), his expertise spans lifestyle diseases, diet, fitness, and palliative care. He is passionate about making quality healthcare accessible to all through telemedicine.

You Might Also Like

Got Questions About Online Consultations? Call or WhatsApp

frequently asked questions

After completing the payment, your consultation needs to be accepted by the doctor. Our customer support assistant will contact you on phone or WhatsApp to collect more details and to schedule the consultation. Your doctor will call at the time scheduled which is convenient for you as well as for the doctor. 

For urgent or emergency medical needs, please visit your nearest hospital. Dofody consultations are not for emergencies and are scheduled when the doctor is available.

Our doctors will  be calling through phone or Google Meet or sometimes through WhatsApp. If you have completed payment for a consultation, be assured that our doctor will reach you wherever in the World you. Our customer support officer will assist you for the best possible communication with the doctor. are! Got more questions? Check our FAQ page

Leave a Comment